താല്‍ക്കാലിക ആദിവാസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പിരിച്ചു വിട്ടു
വെള്ളറട: തല്ക്കാലിക ആദിവാസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പിരിച്ച് വിട്ടതായി പരാതി. നെയ്യാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലെ വെണ്‍കുളം മേട് വനമേഖലയില്‍ ഫയര്‍ വാച്ചര്‍മാരായി നിയമിക്കപ്പെട്ട ആദിവാസികള്‍ക്കാണ് ഈ ദുരനുഭവം. വേനല്‍ക്കാല തീപിടിത്തം വനത്തില്‍ ഒഴിവാക്കുന്നതിനായി എല്ലാവര്‍ഷവും അഞ്ച് മാസത്തേക്ക് ആദിവാസികളെ കേരള വനംവകുപ്പ് നിയമിക്കുക പതിവാണ്.
പിരിച്ചു വിടുമ്പോള്‍ ശമ്പളം മുഴുവന്‍ നല്‍കുകയും ചെയ്യും. ഇപ്രാവശ്യം ജനുവരിയില്‍ നിയമിതരായ പതിനൊന്ന് പേരെ മെയ് അവസാനം പിരിച്ച് വിടപ്പെട്ടു. എത്ര ശമ്പളം നല്കാമെന്നോ എന്ന് നല്കാമെന്നോ പറയാതെ ഒരു പത്രത്തില്‍ ഒപ്പിട്ട് വാങ്ങി വനം വകുപ്പ് കാടിന്റ മക്കളേ കബളിപ്പിച്ചുവെന്നാണ് പരാതി. വൈല്‍ഡ് ലൈഫ് വാര്ഡന് ഷാജികുമാറാണ് പേപ്പറില്‍ ഒപ്പ് വാങ്ങിയത്. തെന്മല, കാരിക്കുഴി, മേഖലകളില്പെട്ടത്ത് കാട് പിടിക്കുന്ന സ്ഥലങ്ങളായതിനാല്‍ തീയില്‍ നിന്ന് വനത്തെ സംരക്ഷിക്കാനാണ് എല്ലാവര്‍ഷവും താല്‍ക്കാലിക ആദിവാസി ജീവനക്കാരേ നിയമിക്കുന്നത്.
കാരിക്കുഴി ശ്രീഭവനം കയ്പന്വിള വീട്ടില്‍ രാജേന്ദ്രന്, ചാക്കപ്പാറ എല്‍.കെ വനില്‍ വി.ജെ കുമാര്‍, അയ്യവിളാകം കുന്നിന്‍പുറം വീട്ടില്‍ കെ. മുരുകന്, ചാക്കപ്പാറ ആയ്യവിളാകത്തില് കെ. സുരേഷ് എന്നിവരാണ് പരാതികളുമായി ബന്ധപ്പെട്ടവരെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."