ഔദ സര്‍വീസ് ; എല്ലാ രാജ്യക്കാര്‍ക്കും രജിസ്റ്റർ ചെയ്യാന്‍ അവസരമൊരുക്കി സഊദി
ജിദ്ദ: സഊദിയിൽ കൊവിഡിനെ തുട൪ന്ന് വിമാന സര്‍വീസ് അടക്കം നിര്‍ത്തിവെച്ച അവസ്ഥയില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് വേണ്ടി രാജാവിന്‍റെ ഉത്തരവിനാല്‍ നടപ്പാക്കുന്ന ഔദ സര്‍വീസ് എല്ലാ രാജ്യക്കാര്‍ക്കും രജിസ്റ്റർ ചെയ്യാന്‍ അവസരമൊരുക്കി അഭ്യന്തര മന്ത്രാലയം..നേരത്തെ ആറോളം രാജ്യങ്ങള്‍ക്കെ ഔദ സേവനം ലഭ്യമായിരുന്നുള്ളൂ.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അബ്ശീര്‍ ലോഗിന്‍ ചെയ്ത ഔദ സര്‍വീസ് സെലക്‌ട് ചെയ്ത് ചോദിക്കുന്ന വിവരങ്ങള്‍ ഫില്‍ ചെയ്തു നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കാം താമസ നമ്പർ, ജനനത്തീയതി - മൊബൈല്‍ നമ്പര്‍ - യാത്ര പുറപ്പെടുന്ന വിമാനത്താവളം -നാട്ടില്‍ എത്തിചേരേണ്ട വിമാനത്താവളം ,എന്നിവ രേഖപെടുത്തനം സഊദിയിൽ നിന്ന് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ കിംഗ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ അതാത് രാജ്യങ്ങളിലേക്ക് പുറപെടും.ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി, ജനറല്‍ ഡയറക്ടറേറ്റ്) കൂടാതെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളായവിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ദേശീയ വിവര കേന്ദ്രം, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി, സഊദി അറേബ്യന്‍ എയര്‍ലൈന്‍സ്) എന്നിവയുടെ സഹകരണത്തോടെയാണ് പ്രവാസികള്‍ക്കായി ഔദ സേവനം ലഭ്യമാക്കുന്നതെന്ന് അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."