മുതുവടത്തൂര്‍ - കണിയാപ്പാറ റോഡ് തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍
എടച്ചേരി: തലായി മുതുവടത്തൂര്‍ - കണിയാപ്പാറ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധം ശക്തമാകുന്നു.
തലായിയില്നിന്നു കുനിങ്ങാട്ട്, തണ്ണീര്‍ പന്തല്‍ എന്നിവിടങ്ങളില്‍ എളുപ്പം എത്താന്‍ സാധിക്കുന്ന റോഡാണിത്.
പുറമേരി, എടച്ചേരി എന്നീ പഞ്ചായത്തുകളുടെ പരിധിയിലൂടെ കടന്നുപോകുന്ന ഈ റോഡ് നന്നാക്കുന്ന കാര്യത്തില്‍ ആരും മുന്‍കൈയെടുക്കാത്തതാണ് റോഡ് നീര്‍മാണം നീണ്ടുപോകുന്നത്.
കഴിഞ്ഞ വര്‍ഷം പുറമേരി പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഭാഗത്ത് ടാറിങ് പൂര്‍ത്തീകരിച്ചിരുന്നെങ്കിലും അവശേഷിക്കുന്ന ഭാഗം ഇപ്പോള്‍ മെറ്റല്‍ ഇളകിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്രപോലും ദുസഹമായിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എടച്ചേരി ഗ്രാമപഞ്ചായത്തിന്റെയും പുറമേരി പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന ഒരു കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. തകര്‍ന്നു കിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ സര്‍വിസ് നടത്താന്‍ മടിക്കുകയാണ്. അതേസമയം എടച്ചേരിയുടെ അതിര്‍ത്തിയിലുളള ഭാഗത്ത് ടാറിങിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. റോഡ് നിര്‍മാണം നീണ്ടുപോകുന്നതിനാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."