HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുന:സംഘടന
backup
July 09 2016 | 03:07 AM
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. സഖ്യകക്ഷിയായ ശിവസേനയ്ക്ക് പരാതി തീര്‍ന്നില്ല. പത്തു പുതുമുഖ മന്ത്രിമാര്‍ ഉള്‍പ്പെടെ 11 പേരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ പുന:സംഘടന. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് രണ്ടുമന്ത്രിമാരെയാണ് നല്‍കിയത്. മറാത്ത്വാഡയിലെ ജല്നയില് നിന്നുള്ള ശിവസേന എം.എല്‍.എ അര്ജുന് ഖോദ്കര്, വടക്കന്‍ മഹാരാഷ്ട്രയിലെ ജല്ഗോനില് നിന്നുള്ള ഗുലാബ്റാവു പട്ടീല്‍ എന്നിവര്‍ക്കാണ് സഹമന്ത്രിസ്ഥാനം നല്‍കിയത്. സഹമന്ത്രിസ്ഥാനം നല്‍കിയതിലാണ് സേന അസംതൃപ്തി പ്രകടിപ്പിച്ചത്. സേനയുടെ നേതാവ് ഉദ്ധവ് താക്കറെ ചടങ്ങില്‍ പങ്കെടുത്തില്ല. ഫട്നാവിസ് സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടനയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."