അമ്പലപ്പാറ പഞ്ചായത്ത് ഭരണം ജനവിരുദ്ധവും കര്‍ഷകദ്രോഹവുമെന്ന്
ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്ത് ഭരണം ജനവിരുദ്ധവും കര്‍ഷകദ്രോഹവുമെന്ന് മെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞദിവസം ഗ്രാമസഭ നോട്ടീസുകളില്‍ ഗ്രാമസഭ കളോടൊപ്പം കര്‍ഷകസഭയും വിളിച്ചുചേര്‍ത്തിരുന്നതായും, എന്നാല്‍ കര്‍ഷക സഭ ഗ്രാമസഭ കളോടൊപ്പം ചേരേണ്ടതില്ലെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞദിവസം അമ്പലപ്പാറ കൃഷിഭവനില്‍ എഡിസി മീറ്റിങ്ങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷക പ്രതിനിധികളും പങ്കെടുത്ത തീരുമാനമാണ് കര്‍ഷക സഭ ഗ്രാമസഭ കളോടൊപ്പം വിളിച്ചുചേര്‍ക്കാന്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം വാര്‍ഡ് പുലാപ്പറ്റശ്ശേരിയില്‍ ഗ്രാമസഭക്ക് ശേഷം കര്‍ഷക സഭ ചേരാനിരിക്കെയാണ് കര്‍ഷകരെയും കര്‍ഷക പ്രതിനിധികളെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് കുന്നക്കാവ് കുറ്റപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരണം സംഘാടകസമിതി ചേര്‍ന്നശേഷം 20 വാര്‍ഡിലും വിപുലമായ രീതിയില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."