എക്‌സൈസ്, പൊലിസ് അനാസ്ഥ ലഹരിവസ്തുക്കളുടെ വിതരണം വ്യാപകമാകുന്നു
ചിറ്റൂര്‍: എക്‌സൈസ്, പൊലിസ് വകുപ്പുകളുടെ അനാസ്ഥ ലഹരിവസ്തുക്കളുടെ വിതരണം വ്യാപകമാകുന്നു.ചിറ്റൂര്‍ താലൂക്കില്‍ അതിര്‍ത്തിപ്രദേശങ്ങളായ ഗോവിന്ദാപുരം, മീനാക്ഷിപുരം, ഗോപാലപുരം, വണ്ണാമട, വോലന്താവളം, നടുപ്പുണ്ണി, കൊഴിഞ്ഞാമ്പാറ എന്നീ പ്രദേശങ്ങളാണ് വിദ്യര്‍ഥികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ലഹരി വസ്തുക്കളുടെ വില്‍പന സജീവമാകുന്നത്. ഹാന്‍സ് , പാന്‍പരാഗ് എന്നിവ ഒളിഞ്ഞും തെളിഞ്ഞും വില്‍പന നടത്തിയിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ കഞ്ചാവ് വില്‍പനയാണ് വ്യാപകമായിനടക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നും ചെറുപായ്ക്കറ്റുകളിലായി അതിര്‍ത്തിയിലെത്തിക്കുന്ന കഞ്ചാവ് പായ്ക്കറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എത്തിക്കുന്നതിന് പ്രത്യേക ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്തിയുള്ള നടപടിക്ക് എക്‌സൈസും പൊലിസും തയ്യാറാവാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന തകൃതിയായി നടക്കുകയാണ്.
പൊലിസും എക്‌സൈസും വിദ്യാലയങ്ങള്‍കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഹയര്‍സെക്കന്‍ഡറി തലം മുതല്‍ക്കുള്ള കുട്ടികളില്‍ കണ്ടുവരുന്ന ലഹരി ഉപയോഗത്തെ ചെറുക്കുവാന്‍ കാര്യമായ ഇടപെടലുകള്‍ എക്‌സൈസും പൊലിസും നടത്താറില്ലെന്ന് രക്ഷിതാക്കളും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പുതുനഗരത്തെ റയില്‍വെ ട്രാക്കിനടുത്തു ഐ.ടി.ഐ വിദൃാര്‍ഥി മരിച്ച സംഭവത്തില്‍ കഞ്ചാവ് ലോബിയുടെ കൈകളുണ്ടെന്നും സംശയിക്കുന്നു. സ്‌കൂള്‍ - കോളജ് ക്യാംപസുകളില്‍ എത്താത്ത വിദ്യര്‍ഥികളുടെ ലിസ്‌ററ് പരിശോധിച്ച് അത്തരം വിദ്യര്‍ഥികളും രക്ഷിതാക്കളുമായുള്ള അധ്യാപകരുടെ നിരന്തരമായ ബന്ധമില്ലായ്മയും ലഹരി ഉപയോഗത്തെ തുടക്കത്തില്‍ത്തന്നെ കണ്ടെത്തുന്നതില്‍ അധ്യാപകരും പരാജയപെടുന്നതായി നാട്ടുുകാര്‍ ആരോപിക്കുന്നു.
ലഹരിമാഫിയയുടെ പിടിയില്‍ അകപെടുന്ന വിദ്യര്‍ഥികളെ കണ്ടെത്തിനടപടിയെടുക്കുന്നതോടൊപ്പം ലഹരിവരുന്ന വരുന്ന വഴികളിലെ കണ്ണികളെ അകത്താക്കുന്ന നടപടിയില്‍ പൊലിസ് കാര്യക്ഷമമമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഞ്ചാവു കേസില്‍ പിടിക്കപെടുന്നവരെകുറിച്ചുള്ള തുടരന്വേഷണങ്ങള്‍ നടക്കാത്തത് പ്രതിഷേധത്തിനു കാരണമാകുന്നു. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും ബസുകളില്‍ നടക്കുന്ന വാഹന പരിശോധിയില്‍ പിടിക്കപെടുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിലുപരി അത്തരക്കാര്‍ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രദേശങ്ങളും വാങ്ങുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലിസും എക്‌സൈസും കാര്യക്ഷമമായി നടക്കാത്തതിനാല്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയകളുടെ ഇടപെടലുകളെകുറിച്ച് തുടര്‍ അന്വേഷങ്ങള്‍ നടക്കാറില്ല.
പട്ടഞ്ചേരി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി എന്നീ പഞ്ചായത്തുകളില്‍ കഞ്ചാവുമായി പിടിക്കപ്പെട്ടവരുമായി തുടരന്വേഷണം നടത്തി വിദ്യര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."