HOME
DETAILS
MAL
ഭീകരാക്രമണം പാകിസ്താനെ വിമര്‍ശിച്ച് വീണ്ടും ഇറാന്‍
backup
March 03 2019 | 20:03 PM
തെഹ്‌റാന്‍: തങ്ങളുടെ സൈന്യത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനു വീണ്ടും ഇറാന്റെ വിമര്‍ശനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നിരോധിത സംഘടനയായ ജുന്‍ദുല്ലയ്ക്കു പാകിസ്താന്‍ അഭയം നല്‍കുകയാണെന്ന് ഇറാന്‍ സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അലി ജാഫരി ആരോപിച്ചു.
ഈ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ഭീകരപ്രവര്‍ത്തനത്തിനു മാനസിക പിന്തുണ നല്‍കലായി തങ്ങള്‍ പരിഗണിക്കുമെന്നും ഇതിനു പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞമാസം ഇറാന്‍- പാക് അതിര്‍ത്തിയിലുണ്ടായ ചാവേറാക്രമണത്തില്‍ 27 സൈനികരെയാണ് ഇറാനു നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."