നൈജീരിയയില്‍ എണ്ണ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 50 മരണം
അബൂജ: നൈജീരിയയില്‍ എണ്ണ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് അന്‍പതിലേറെ മരണം. കിഴക്കന്‍ നൈജീരിയന്‍ നഗരമായ നെംബെ ടൗണില്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെയാണ് അപകടം ഉണ്ടായത്.
പോര്‍ട്ട് ഹാര്‍കോര്‍ട്ട് ആസ്ഥാനമായ ഐതിയോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രെടോളിയം ടാങ്ക് ലൈന്‍ ആണ് പൊട്ടിത്തെറിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഗിനിയയില്‍ നിന്ന് അസംസ്‌കൃത എണ്ണ കൊണ്ടുപോവാന്‍ ആണ് ഇത് ഉപയോഗിച്ചിരുന്നത്.
എണ്ണ പൈപ്പ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും പിന്നാലെ വന്‍ തീഗോളം ഉയരുകയും അതെതുടര്‍ന്ന് പ്രദേശമാകെ കറുത്തിരുണ്ട പുക പടര്‍ന്നതായും നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. പൈപ്പില്‍ നിന്ന് എണ്ണ ചോര്‍ന്നെങ്കിലും പെട്ടെന്നു ഓഫ് ചെയ്യാതിരുന്നതാണ് അപകടത്തിന്റെ കാഠിന്യം വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.മതിയായ സുരക്ഷാസംവിധാനവും നടപടികളും പാലിക്കാത്തതിനാല്‍ എണ്ണ വ്യവസായരംഗത്ത് ഏറ്റവുമധികം അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."