HOME
DETAILS

വായന വാരാചരണത്തിന് തുടക്കം

  
backup
June 20 2018 | 06:06 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95-2


മുക്കം: സാംസ്‌കാരിക മുന്നേറ്റത്തിന് വായന അനിവാര്യമാണന്ന് ഡോ. എം.എന്‍ കാരശ്ശേരി. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്ലാസ് ലൈബ്രറി ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപകന്‍ ജി. സുധീര്‍ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ഇ.ടി മജീദ്, നിസാം കാരശ്ശേരി, ടി. ഷുഹൈറ, എം.ടി ഷാദിയ, പി.ടി നാസര്‍, ബിജിമോള്‍ സംസാരിച്ചു. എം.പി മജീദ് സ്വാഗതവും വി. വിദ്യ നന്ദിയും പറഞ്ഞു.
ബി.പി മൊയ്തീന്‍ സ്മാരക ലൈബ്രറി സംഘടിപ്പിച്ച പി.എന്‍ പണിക്കര്‍ അനുസ്മരണവും വായന പക്ഷാചരണവും മുക്കം നഗരസഭ കൗണ്‍സിലര്‍ മുക്കം വിജയന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഷിബു എം. തോമസ്, ഗര്‍വാസിസ് വട്ടുകളം, ബി. ആലിഹസ്സന്‍, മുക്കം ബാലകൃഷ്ണന്‍, ബേബി ഷക്കീല, എ.എം ജമീല, എ. രഞ്ജിത്, എസ്. പ്രഭാകരന്‍, വിഷ്ണു, അശ്വതി, അഞ്ജന സംസാരിച്ചു.
ഐഡിയല്‍ ലൈബ്രറി വായനാവാരാചരണം നഗരസഭാ കൗണ്‍സിലര്‍ മുക്കം വിജയന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.എം ജമീല അധ്യക്ഷയായി. ഡോ. ദീപക്, അനില്‍ കുമാര്‍, കണാരു, എം. സുകുമാരന്‍, നിര്‍മല സംസാരിച്ചു.
പന്നിക്കോട് എ.യു.പി സ്‌കൂളില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികള്‍ പ്രധാനാധ്യാപിക കെ.കെ ഗംഗ ഉദ്ഘാടനം ചെയ്തു. ഗീത ചെറുവക്കാട്ട് അധ്യക്ഷയായി. ഉപന്യാസ രചന, ക്വിസ് മത്സരം, ക്ലാസ് ലൈബ്രറി, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ നടന്നു. അധ്യാപകരായ പി.കെ ക്കീം, സുഭഗ, രമ്യ സുമോദ്, റസ്‌ല സംസാരിച്ചു.
നരിക്കുനി: വായനാവാരത്തോടനുബന്ധിച്ച് എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പത്രപ്രദര്‍ശനം ചരിത്ര സ്മരണകളുണര്‍ത്തുന്നതായി. വാര്‍ത്താ മാധ്യമങ്ങളില്‍ മലയാളികള്‍ ഏറ്റവുമധികം നെഞ്ചിലേറ്റിയ വിവിധ കാലങ്ങളിലെ വാര്‍ത്താപത്രങ്ങളും നൂറോളം അന്യഭാഷാ ദിനപത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
പ്രദര്‍ശനം പ്രധാനാധ്യാപകന്‍ വി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, വായനാകുറിപ്പ് മത്സരം, വായനശാല സന്ദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. ടി.വി നാസര്‍, ടി. കുഞ്ഞിമാഹിന്‍, പി.കെ അഷ്‌റഫ്, ടി. ജമാലുദ്ദീന്‍, ഹസീന, നജിയ, തസ്‌നി, സഫ്‌നാസ്, ഫസ്‌ന നേതൃത്വം നല്‍കി.
കുണ്ടണ്ടായി എ.എല്‍.പി സ്‌കൂളില്‍ വായനാവാരം 'അക്ഷരമരം' പദ്ധതിയോടെ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എം.എം രാമചന്ദ്രന്‍ മാസ്റ്റര്‍, മാനേജര്‍ ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ നിര്‍മിച്ച ചുമര്‍പത്രികകള്‍, മാസികകള്‍ എന്നിവ പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഖമറുന്നിസ ടീച്ചര്‍ സംസാരിച്ചു. ബഷീര്‍ മാസ്റ്റര്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറികള്‍ നല്‍കി. രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും ദയാനന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
നരിക്കുനി: പി.സിപാലം എ.യു.പി സ്‌കൂളില്‍ തുടങ്ങിയ അറിവോരം വായനപ്പുരയുടെ ഉദ്ഘാടനം കൈരളി മാമ്പഴം ഫെയിം ഷര്‍മ്മിള നിര്‍വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം ഷംസുദ്ദീന്‍ അധ്യക്ഷനായി. ഷാര്‍മ്മിളയ്ക്കുള്ള ഉപഹാരം ഹെഡ് ടീച്ചര്‍ കെ.സി രാധാമണി വിതരണം ചെയ്തു. കെ. സാനിക, പൂജ എസ്. റെനി, പി. പൂജ, ടി.കെ സുജാത സംസാരിച്ചു. കെ.സി രാധാമണി സ്വാഗതവും മധുലക്ഷ്മി നന്ദിയും പറഞ്ഞു.
ഓമശ്ശേരി: വാദിഹുദാ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ വായനാ ദിനത്തോടനുബന്ധിച്ച് ഭീമന്‍ കൈയെഴുത്ത് പുസ്തകം പുറത്തിറക്കി. പ്രധാനാധ്യാപകന്‍ എ.പി മൂസ പ്രകാശനം നിര്‍വഹിച്ചു. വായനാ മത്സരം, പുസ്തക പരിചയം, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. സുല്‍ഫിക്കര്‍ അമ്പലക്കണ്ടി, എം. റീബ, വി. മിദ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago