മഴയില്‍ വാഴക്കൃഷി നശിച്ചു; മാവൂരില്‍ 7.5 കോടിയുടെ നാശനഷ്ടം
മാവൂര്‍: കനത്ത മഴയെത്തുടര്‍ന്ന് കാര്‍ഷികമേഖലയില്‍ മാവൂര്‍ പഞ്ചായത്തില്‍ മാത്രം 10 കോടിയുടെ നാശനഷ്ടം. കൃഷിവകുപ്പ് ശേഖരിച്ച പ്രാഥമിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയില്‍ 1.5ലക്ഷം നേന്ത്രവാഴകള്‍ നശിച്ചത്. താരതമ്യേന ഏറെഭാഗവും താഴ്ന്നപ്രദേശമായ മാവൂര്‍ പഞ്ചായത്തില്‍ മാത്രം 7.5 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. യഥാര്‍ഥ കണക്ക് ഇതിലും എത്രയോകൂടുതലാണ്. നെല്ല്, കപ്പ, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ഇഞ്ചി, പച്ചക്കറികള്‍ തുടങ്ങിയവയുടെ നഷ്ടം വേറെയും.
ഏറ്റവും കൂടുതല്‍ നാശനഷ്ടം കല്‍പ്പള്ളി, ആയംകുളം, തെങ്ങിലക്കടവ്, കുറ്റിക്കടവ്, കണ്ണിപറമ്പ്, ചെറൂപ്പ, മുഴാപ്പാലം, പള്ളിയോള്‍, ഊര്‍ക്കടവ് മേഖലകളിലാണ്. കൃഷി ഓഫിസര്‍മാര്‍ മഴക്കെടുതിയിലെ മറ്റു നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരികയാണ്. വെള്ളപ്പൊക്കത്തില്‍ നാലുദിവസത്തോളം വാഴകള്‍ വെള്ളത്തിലായതിനാല്‍ വെള്ളം ഇറങ്ങിയശേഷം അവശേഷിച്ചവാഴയ്ക്ക് മഞ്ഞളിപ്പ് ബാധിച്ചു. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കം താങ്ങാനാവുന്നതിലപ്പുറമാണ്.
കൃഷിയിറക്കുന്നത് മുതല്‍ കര്‍ഷകരുടെ ദുരിതവും ആരംഭിക്കുകയാണ്. ആദ്യം കാട്ടുപന്നികളുടെ നിരന്തര ശല്യം. പന്നിയെ തുരത്താന്‍ കാവലിരുന്നിട്ടും ഏറെക്കുറെ വാഴകള്‍ പന്നികള്‍ നശിപ്പിച്ചു. കടുത്ത ജലക്ഷാമത്തില്‍ വാഴകള്‍ക്ക് കരുത്ത് കുറഞ്ഞു. ബാക്കിവന്നവയാണ് കൂട്ടത്തോടെ നശിച്ചത്. ചാലിയാറും ചെറുപുഴയും കവിഞ്ഞൊഴുകാന്‍ തുടങ്ങിയതുമുതല്‍ വാഴ കൃഷി പൂര്‍ണമായും വെള്ളത്തിലായി. ഏതാനും വാര്‍ഡുകളില്‍ ഇന്നലെ കണക്കെടുപ്പ് പൂര്‍ത്തിയായി.
ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഡോളി, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ഡി മീന, കൃഷി ഓഫിസര്‍ കെ. സുലൈഖാബി, കൃഷി അസി. ഷൈബിത, രഞ്ജിമ, മെമ്പര്‍മാരായ യു.എ ഗഫൂര്‍, സാജിത പാലിശ്ശേരി, ഉണ്ണികൃഷ്ണന്‍, വികസന സമിതി അംഗങ്ങളായ കെ. അബൂബക്കര്‍, യു.കെ കബീര്‍, ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണക്കെടുപ്പ് ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."