കള്ളുഷാപ്പുകള്‍ 13ന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ 13 മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ കള്ള് ചെത്താന്‍ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വില്‍പ്പന നടത്താന്‍ അനുമതി നല്‍കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മാണ സാമഗ്രികളുടെ വില ഭീകരമായി വര്‍ധിക്കുന്നുണ്ട്. സിമന്റ് ചാക്കിന് നൂറ് രൂപവരെ കൂടിയിട്ടുണ്ട്. ഇത്തരത്തില്‍ ഉല്‍പ്പാദകരോ, ഡീലര്‍മാരോ ആയാലും വില വര്‍ധിപ്പിക്കരുതെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിന്റെ വില വര്‍ധിപ്പിച്ചത് അറിഞ്ഞിട്ടില്ലെന്നും ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വായ്പകള്‍ക്കുള്ള മൊറട്ടോറിയവുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളുമുണ്ടെന്നും അവയില്‍ ഇടപെടുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."