HOME
DETAILS

സ്വരാജ്യത്തെ നാണിപ്പിച്ച് നിക്കിഹാലെയുടെ ഹാലിളക്കം

  
Web Desk
April 08 2017 | 22:04 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a8%e0%b4%be%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d

 

നിക്കി ഹാലെയെ അറിയില്ലേ, വനിതാ സംരക്ഷകയെന്ന പേരില്‍ 'സെക്കന്റ് സെക്‌സി'ന്റെ കൈയടി മാത്രം ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയില്‍ മാന്യന്മാരുടെ വേദിയില്‍ സ്വന്തം ജന്‍മദേശത്തെ ഇകഴ്ത്തി കലിപൂണ്ട നിക്കി ഹാലെയെ. യു.എന്നിലേയ്ക്കുള്ള യു.എസ് പ്രതിനിധിയാണിവര്‍. ട്രംപ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പമുള്ളവരില്‍നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. സ്വന്തം അജ്ഞതയോ വിവരമില്ലായ്മയോ മൂലം ഇടിവുതട്ടുന്നതു ലോകത്തെ സമ്പന്നമായ സംസ്‌കാരങ്ങളില്‍ ഒന്നുപേറുന്ന സ്വന്തം ജന്മദേശമാണെന്ന കാര്യം അവര്‍ അറിയാതെ പോയി.

നിക്കി പറഞ്ഞത്

യു.എസില്‍ കഴിഞ്ഞയാഴ്ച നടന്ന യു.എന്‍ വിദേശകാര്യ കൗണ്‍സില്‍ യോഗത്തിലായിരുന്നു നിക്കിയുടെ അപക്വമായ പ്രസംഗം. സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം എന്ന വിഷയത്തിലായിരുന്നു അവരുടെ പ്രസംഗം. 1950 കളില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നേടുന്നതു പ്രയാസമായിരുന്ന കാലത്തു നിയമബിരുദം നേടിയ തന്റെ മാതാവിനു ജഡ്ജിയാകാന്‍ കഴിയാതിരുന്നതു വിവേചനം മൂലമായിരുന്നെന്നാണു നിക്കി പറഞ്ഞത്.
വനിതാ ജഡ്ജിമാരെ പുരുഷജഡ്ജിമാര്‍ക്കൊപ്പം ബെഞ്ചുകളില്‍ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യമായിരുന്നു അന്നെന്നും അതുകൊണ്ടു തന്റെ മാതാവിനു ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടെന്നും നിക്കി ലോകത്തെ അറിയിച്ചു. ആ മാതാവിന്റെ മകളാണു താനെന്നും ഘോരഘോരം വാഗ്‌ധോരണി വന്നപ്പോള്‍ യു.എന്നിലുള്ള നാനാരാജ്യ പ്രതിനിധികളും അതുവിശ്വസിച്ചു കൈയടിച്ചു.
സ്ത്രീസമൂഹത്തിന്റെ ആരാധികയായ താന്‍ വിശ്വസിക്കുന്നതു സ്ത്രീകള്‍ക്കു സാധിക്കാത്തതായി ഒന്നുമില്ലെന്നാണ്. അവരുടെ ഉയര്‍ച്ച ലക്ഷ്യമാക്കിയ ജനാധിപത്യവ്യവസ്ഥകള്‍ക്കെല്ലാം അതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നും നിക്കി വാദിച്ചു.

നിക്കിയുടെ സ്വദേശം

പഞ്ചാബിലാണു നിമ്രത എന്ന നിക്കി ഹാലെ ജനിച്ചത്. സിഖുകാരനായ പിതാവു കാര്‍ഷികശാസ്ത്രജ്ഞനും ജൈവശാസ്ത്രം പ്രൊഫസറുമായ അജിത്‌സിങ് രണ്‍ധാവ. മാതാവ് വസ്ത്ര ബിസിനസുകാരിയായ രാജ്കൗര്‍. 1960 കളുടെ തുടക്കത്തില്‍ കാനഡയിലേയ്ക്കു കുടിയേറിയ കുടുംബം 1969 ല്‍ യു.എസിലെത്തുകയായിരുന്നു. സൗത്ത് കാരലീനയിലെ ബാംബര്‍ഗെന്ന ചെറുപട്ടണത്തിലെ ആദ്യ ഇന്ത്യന്‍ കുടിയേറ്റക്കാരായി യു.എസിലെത്തിയപ്പോള്‍ നിമ്രത പേരു ചുരുക്കി നിക്കി ആയി.
ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റ് ആയതോടെയാണു നിക്കി ഹാലെയെ യു.എസിന്റെ യു.എന്‍ പ്രതിനിധിയായി നിയോഗിച്ചത്. യു.എന്നിലേയ്ക്കുള്ള അമേരിക്കന്‍ പ്രതിനിധി കാബിനറ്റ് നിയമനമാണ്. ഈ കാബിനറ്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍വംശജ കൂടിയാണ് ഈ 45 കാരി. ട്രംപിന്റെ കാബിനറ്റില്‍ ഇടംനേടിയ ആദ്യവനിതയും നിക്കിയാണ്. അമേരിക്കയില്‍ ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ലൂസിയാനയില്‍ ഗവര്‍ണറായിരുന്ന ബോബി ജിന്‍ഡാല്‍ ആയിരുന്നെങ്കില്‍ ആ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത നിക്കിയാണ്.
2010ല്‍ സൗത്ത് കാരലീനയില്‍ ഗവര്‍ണര്‍ പദവിയിലെത്തിയ അവര്‍ അതു രാജിവച്ചാണ് യു.എന്‍ പ്രതിനിധിയാകാന്‍ തീരുമാനിച്ചത്. അഫ്ഗാനിസ്ഥാനില്‍ യു.എസ് ആര്‍മി നാഷനല്‍ ഗാര്‍ഡിന്റെ ക്യാപ്റ്റനായി സേവനമനുഷ്ടിച്ചിരുന്ന മൈക്കേല്‍ ഹാലെയാണ് ഭര്‍ത്താവ്. റെന, നളിന്‍ എന്നീ രണ്ടുമക്കളുമുണ്ട്.

ജസ്റ്റിസ് അന്നാചാണ്ടിയെ അറിഞ്ഞില്ല

ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്നു ജസ്റ്റിസ് അന്നാ ചാണ്ടി. 1937 ല്‍ തിരുവിതാംകൂര്‍ മുനിസിഫായിരുന്ന ജസ്റ്റിസ് അന്നാചാണ്ടിയെ അറിയാതെ പോയതാണു നിക്കിക്കു പറ്റിയ തെറ്റെന്നു കരുതുക വയ്യ. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കാന്‍ നിക്കി വളരെ നേരത്തേ തന്നെ പഠിച്ചിട്ടുണ്ടാവാം. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയും അന്നാചാണ്ടിയായിരുന്നു. 1948 ല്‍ ജില്ലാ ജഡ്ജിയായി നിയമിതയായ അന്നാചാണ്ടി 1959 ലാണ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് ബ്രിട്ടീഷ് ഇന്ത്യയില്‍ ജഡ്ജിയായ അന്നാചാണ്ടി, നിക്കി ഹാലെയുടെ കുടുംബം അമേരിക്കയിലെത്തുന്നതിനു രണ്ടുപതിറ്റാണ്ടു മുന്‍പ് വനിതാ ജഡ്ജി സ്ഥാനം അലങ്കരിച്ചിരുന്നു.

നിക്കി ആദ്യം പ്രതിഷേധിക്കേണ്ടത്

ഇന്ത്യയില്‍നിന്നു കുടിയേറുകയും ഇപ്പോള്‍ സ്വന്തം രാജ്യമെന്നു വീമ്പുപറയുകയും ചെയ്യുന്ന അമേരിക്കയില്‍ തനിക്കു നേരിടേണ്ടി വന്ന അനുഭവം നിക്കി മറക്കാന്‍ ശ്രമിക്കുന്നതോ മറയ്ക്കുന്നതോ ആണ്. ദക്ഷിണ കൊളംബിയയില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രയ്ക്കപ്പുറം കിടക്കുന്ന ബാംബെര്‍ഗില്‍ ലിറ്റില്‍ മിസ് ബാംബെര്‍ഗ് മത്സരത്തില്‍ പങ്കെടുത്ത കൊച്ചു നിക്കിയെയും സഹോദരി സിംറാനെയും അത്രവേഗം അവര്‍ക്കു മറക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുട്ടികളുടെ ഈ സൗന്ദര്യമത്സരത്തില്‍ വിധികര്‍ത്താക്കള്‍ ഒരു വെള്ളക്കാരി കുട്ടിയെയും ഒരു കറുത്തവര്‍ഗക്കാരി കുട്ടിയെയും തെരഞ്ഞെടുത്തപ്പോള്‍ രണ്ടു നിറവുമില്ലാത്ത നിക്കിയും സഹോദരിയും മത്സരത്തില്‍നിന്നു പുറത്തായത് ഓര്‍മകാണില്ലായിരിക്കും.
കുട്ടികളുടെ ഒരു മത്സരംപോലും നിറംനോക്കി നടത്തിയ രാജ്യത്താണു താന്‍ ജീവിക്കുന്നതെന്ന ബോധമെങ്കിലും അവര്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു. ടര്‍ബന്‍ കെട്ടുന്ന സഹോദരന്മാര്‍ സ്‌കൂളില്‍ കളിയാക്കലില്‍നിന്നു രക്ഷനേടാന്‍ മുടിമുറിച്ചതും യുനൈറ്റഡ് മെതോഡിസ്റ്റ് ദേവാലയത്തില്‍ മക്കളുമായി എത്തിയ നിക്കി ക്രൈസ്തവ മതം സ്വീകരിച്ചതും അറിയേണ്ടതുണ്ട്.
മാതാവിന് അമേരിക്കന്‍ സംസ്‌കാരം ഇഷ്ടമായിരുന്നെന്ന് ഒരിക്കല്‍ നിക്കി അടിച്ചുവിട്ടിട്ടുണ്ട്. 1976 ല്‍ പഞ്ചാബില്‍ വീട്ടിലെ ഒരു മുറിയില്‍ ആരംഭിച്ച മാതാവിന്റെ തുണിക്കച്ചവടം പശ്ചിമ കാരലിനയിലെ പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ഥാപനമാണിന്ന്. ഇന്ത്യയെ ഇകഴ്ത്തിപ്പറഞ്ഞാല്‍ ഇനിയും നിക്കിക്കു കൈനിറയെ സൗഭാഗ്യങ്ങള്‍ വന്നുചേരുമായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  8 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  8 days ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  8 days ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  8 days ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  8 days ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  8 days ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു പേർക്ക് പരുക്ക്, കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി

Kerala
  •  8 days ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  8 days ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  8 days ago