HOME
DETAILS
MAL
ഡി.ജി.പിയുടെ വേലക്കാരനെപോലെ മുഖ്യമന്ത്രി തരംതാഴരുത്: പാച്ചേനി
backup
April 08 2017 | 22:04 PM
കണ്ണൂര്‍: കേരളത്തിന്റെ മുഖ്യമന്ത്രി ഡി.ജിപിയുടെ വീഴ്ചകള്‍ ഏറ്റുപറയുന്ന വേലക്കാരന്റെ റോളില്‍ നിന്ന് മാറി മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹിതമായ നിലവാരത്തിലേക്ക് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സതീശന് പാച്ചേനി.
മഹിജക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രാര്‍ഥനാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പാച്ചേനി. രജനി രമാനന്ദ് അധ്യക്ഷയായി.
സംസ്ഥാന ഭാരവാഹികളായ ഡോ. കെ.വി ഫിലോമിന, പി.കെ കൃഷ്ണകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."