ജനങ്ങളെ വട്ടംകറക്കി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
ശ്രീകണ്ഠപുരം: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ ഇന്നലെ രാവിലെ ആറ് മുതല്‍ പെരുവളത്ത്പറമ്പ് റഹ്മാനിയ എല്‍.പി സ്‌കൂളില്‍ എത്തിയ നൂറുകണക്കിന് കാര്‍ഡുടമകള്‍ കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതിനാല്‍ ദുരിതത്തിലായി.
ഇരിക്കൂര്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതു സംബന്ധിച്ച് പഞ്ചായത്തു കുടുംബശ്രീകള്‍ മുഖേന ആളുകളെ വിവരമറിയിക്കുകയും സ്ലിപ്പ് കൊടുക്കുകയും ചെയ്തിരുന്നു.
2016ല്‍ ഫോട്ടോയും എല്ലാ അംഗങ്ങളുടെയും ഫിംഗര്‍പ്രിന്റും എടുത്ത ഇന്‍ഷുറന്‍സ് കാര്‍ഡാണ് ഇത്തവണ പുതുക്കുന്നത്.ഇത് സ്വകാര്യ കമ്പനികള്‍ക്ക് കരാറടിസ്ഥാനത്തില്‍ നല്‍കി അവര്‍ അതത് പഞ്ചായത്തുകളില്‍ വാര്‍ഡ് തിരിച്ച് ക്യാംപുകള്‍ വച്ചാണ് ചെയ്യാറുള്ളത്. ഇന്നലെ ഇവിടെ രാവിലെ 10ന് കഴിഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട രണ്ടുപേര്‍ എത്തിയെങ്കിലും അവര്‍ക്ക് രണ്ടുപേര്‍ക്കും ചെയ്യാന്‍ പറ്റാത്ത തരത്തിലായിരുന്നു കാര്യങ്ങള്‍ റേഷന്‍ കാര്‍ഡിലെ മുദ്രപതിപ്പിക്കേണ്ടതും കാര്‍ഡ് പുതുക്കേണ്ടുന്ന സംവിധാനവും ചെയ്യാന്‍ ചുമതലപ്പെട്ടയാള്‍ വളരെ ദൂരത്ത് നിന്ന് വൈകിയതാണ് കാരണമായി പറഞ്ഞത്.
നാലു ദിവസം മുന്‍പെ നിശ്ചയിച്ച പരിപാടികള്‍ക്ക് ജനങ്ങള്‍ എല്ലാ ക്ലേശങ്ങളും സഹിച്ച് എത്തിചേര്‍ന്നിട്ടും ബന്ധപ്പെട്ടവരുടെ ഉദാസീനതയെകുറിച്ച് അന്വേഷിച്ചപ്പോള്‍ പെട്ടെന്നാണ് ഇവിടെയെത്താന്‍ പറയുന്നതെന്നും ദൂരം താണ്ടിയെത്തുമ്പോഴേക്കും വൈകുന്നതെന്നും തദ്ദേശ വകുപ്പിന്റെ സഹായങ്ങള്‍ വേണ്ടത്ര ലഭിക്കാറില്ലെന്നും ക്യാംപില്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."