HOME
DETAILS
MAL
ബി.ജെ.പി നേതാവിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജം
backup
April 08 2017 | 23:04 PM
കൊല്‍ക്കത്ത:ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ ദിലീപ് ഘോഷിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് കണ്ടെത്തി. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. വിവരാവകാശപ്രകാരം ചോദിച്ചതിനുള്ള ഉത്തരത്തില്‍ പറയുന്നതല്ല അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയിലുള്ളത്. 2016ല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ചൂണ്ടിക്കാട്ടിയത് ജാര്‍ഗ്രാം പോളിടെക്നിക് കോളജില്‍ നിന്ന് ഡിപ്ലോമയെടുത്തിട്ടുണ്ടെന്നാണ്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ഇദ്ദേഹം ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പോളിടെക്നിക്കില്‍ പഠിച്ചുവെന്നും എന്നാല്‍ കോഴ്സ് പാസായിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്. അദ്ദേഹം പഠിച്ചുവെന്ന് പറയുന്ന ജാര്‍ഗ്രാമില്‍ പോളിടെക്നിക്കില്ലെന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."