കാട്ടില്‍ കണ്ടെത്തിയ എട്ടുവയസുകാരിയെ കുരങ്ങുകള്‍ വളര്‍ത്തിയതായിരിക്കില്ലെന്നു ഡോക്ടര്‍മാര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാതാരണ്യഘട്ട് വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കുരങ്ങുകള്‍ വളര്‍ത്തിയതായിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ . വനദുര്‍ഗയെന്ന് പേരിട്ട കുട്ടിക്ക് റുഡ്യാഡ് കിപ്ലിങിന്റെ വിഖ്യാത കഥയായ ജംഗിള്‍ ബുക്കില്‍ ഉള്ളതുപോലെയുള്ള പരിവേഷമായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.
ഉപേക്ഷിച്ച നിലയിലാണ് കാട്ടില്‍ കണ്ടെത്തിയത്. പാറിപ്പറന്ന മുടിയും ശരീരത്തില്‍ പലയിടത്തായി മുറിവുകളുമുള്ള കുട്ടിയെ കാട്ടില്‍ പട്രോളിങ് നടത്തുകയായിരുന്ന വനപാലകരാണ് കണ്ടെത്തിയത്. കുരങ്ങിനെപ്പോലെയാണ് കുട്ടി പെരുമാറുന്നത്. നാല് കാലില്‍ നടക്കുകയും മൃഗങ്ങള്‍ ഭക്ഷണം കഴിക്കുന്നതുപോലെ ഭക്ഷണം കഴിക്കാന്‍ കൈകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്തതോടെ കുട്ടിയ കുരങ്ങുകള്‍ വളര്‍ത്തുകയായിരുന്നുവെന്ന പ്രചാരണമുണ്ടായി. വര്‍ഷങ്ങളായി കാട്ടില്‍ കഴിഞ്ഞതുകൊണ്ടായിരിക്കാം കുട്ടിയുടെ പെരുമാറ്റം ഇങ്ങനെയായതെന്നാണ് അധികൃതരുടെ അനുമാനം.
അതേസമയം കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചതുകൊണ്ടായിരിക്കാം ആരുമായും ഇടപഴകാത്തതെന്നാണ് വിദഗ്ധപരിശോധനക്കായി കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ ഡോ. കെ.കെ. വര്‍മ പറയുന്നത്. ഇവള്‍ക്ക് മാനസികാരോഗ്യത്തിനുള്ള ചികിത്സ നല്‍കാനുള്ള ഒരുക്കത്തിലാണ് ഡോക്ടര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."