കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ
കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടക്കും. ലീഗില്‍ നിന്നും കൂറുമാറി പ്രസിഡന്റായ കെ.എം.പി സറീന രാജിവച്ച ഒഴിവിലേക്കാന് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാമ്പുരുത്തി വാര്‍ഡില്‍ നിന്നുള്ള മുസ്ലിം ലീഗിലെ കെ. താഹിറ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എം. ഗൗരി മത്സരിക്കുമെന്നാണ് അറിയുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ഇവിടെ 2015ല്‍ പ്രസിഡന്റായ മുസ്ലിം ലീഗിലെ കെ.സി.പി ഫൗസിയ ആരോഗ്യ കാരണങ്ങളാല്‍ രാജിവച്ചിരുന്നു. ഈ ഒഴിവിലേക്ക് കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ രണ്ട് വനിതാ മെംബര്‍മാരുടെയും സി.പി.എം-ബി.ജെ.പി പിന്തുണയോടെയും കെ.എം.പി സറീന പ്രസിഡന്റായത്. ഇതോടെ ഭരണം യു.ഡി.എഫിന് നഷ്ടമായി. അച്ചടക്ക ലംഘനം നടത്തിയതിന് സറീനയെ മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ക്ഷമാപണം നടത്തിയ സറീനയെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗില്‍ തിരച്ചെടുത്തു. അതേസമയം പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനുള്ള അവസരമാണ് ഇപ്പോള്‍ യു.ഡി.എഫിന് കൈവന്നിരിക്കുന്നത്. മുസ്ലിം ലീഗ് എട്ട്, കോണ്‍ഗ്രസ് മൂന്ന്, സി.പി.എം നാല്, സി.പി.ഐ ഒന്ന്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."