കൊളംബിയയിലെ മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു
ബൊഗോട്ട: 314 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ സംഭവത്തില്‍ കൊളംബിയ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. സംഭവത്തില്‍ ഇനിയും 106 പേരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞയാഴ്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലാണ് കൊളംബിയന്‍ നഗരമായ മൊക്കോവയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ മരിച്ചവരില്‍ 102 പേരും കുട്ടികളാണ്. മണ്ണിടിച്ചില്‍ 45,000ത്തോളം പേരെയാണ് നേരിട്ടു ബാധിച്ചത്.
ഇത്ര ദിവസമായിട്ടും കൂടുതല്‍ പേരെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി നിര്‍ത്തിവച്ചത്. പൂര്‍ണമായി തകര്‍ന്നടിച്ച നഗരം പുനര്‍നിര്‍മിക്കണമെങ്കില്‍ ഒരു തലമുറയുടെ കാലയളവെടുക്കുമെന്ന് കൊളംബിയന്‍ പ്രതിരോധ മന്ത്രി ലൂയിസ് കാര്‍ലോസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരു മാസത്തെ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."