HOME
DETAILS
MAL
സര്‍ക്കാരിന് സമനില തെറ്റി: ചെന്നിത്തല
backup
April 08 2017 | 23:04 PM
നാദാപുരം: സര്‍ക്കാരിന് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരേയുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പത്രങ്ങളില്‍ പരസ്യം കൊടുത്ത് കുടുംബത്തെ അപമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വളയത്തെ വീട്ടില്‍ നിരാഹാരമനുഷ്ഠിക്കുന്ന സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യത്തില്‍ പറയുന്നതൊക്കെ തെറ്റാണ്. ഈ പരസ്യം നല്‍കിയതിലൂടെ സര്‍ക്കാരിന് എന്തു നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."