നാട്ടിലേക്കുള്ള മടക്കം: ഖത്തര്‍ ഇന്ത്യന്‍ എംബസി രജിസ്ട്രേഷന് പുനരാരംഭിച്ചു
ദോഹ: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ഖത്തറിലെ ഇന്ത്യന്‍ എംബസി പുനരാരംഭിച്ചു. ഏതാനും ദിവസം മുമ്പ് ആരംഭിച്ച രജിസ്ട്രേഷന് നാട്ടിലേക്കുള്ള ഒരാഴ്ച്ചത്തെ ഫ്ളൈറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എംബസി നിര്‍ത്തിവച്ചിരുന്നു.
40,000ഓളം പേര് ഇതിനകം രജിസ്റ്റര്‍ ചെയ്തതായി എംബസി അറിയിച്ചു. ഇതില്‍ വലിയൊരു ഭാഗം മലയാളികളാണ്. ഇവരില്‍ നിന്ന് തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക പ്രകാരമാണ് ആദ്യ വിമാനത്തില്‍ കൊച്ചിയിലേക്കു പോകുന്നവര്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്ന് വിതരണം ചെയ്തത്. ഗര്‍ഭിണികള്‍, രോഗികള്‍ വയോധികര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഇനിയും നിരവധി പേര് നാട്ടിലേക്കു മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് വന്നതോടെയാണ് രജിസ്ട്രേഷന് പുനരാരംഭിക്കുന്നതെന്ന് എംബസി ട്വിറ്ററില്‍ അറിയിച്ചു. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യരുതെന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് വിവരം അറിയിക്കുമെന്നും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."