നാളത്തെ സമരത്തില്‍ പങ്കെടുക്കില്ല: ഓള് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന്
കൊച്ചി: ലോറി ഓണേഴ്സ് കോഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു വിഭാഗം നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഓള് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന് (എ.കെ.ടി.ഒ.എ) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണിമുടക്ക് ദിവസം സര്‍വിസ് നടത്തുന്ന ട്രക്കുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
സമരം പ്രഖ്യാപിച്ചിരിക്കുന്ന ലോറി ഓണേഴ്സ് കോഡിനേഷന്‍ കമ്മിറ്റി ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ നേരത്തെ തന്നെ എ.കെ.ടി.ഒ.എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും എന്ന് രേഖാമൂലം ഉറപ്പു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സമരം അനാവശ്യമാണെന്നും സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും അവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.എ അനൂപ്, ജനറല്‍ സെക്രട്ടറി സുബിന് പോള്‍, വൈസ് പ്രസിഡന്റ് യഹിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."