മുഖ്യമന്ത്രിക്ക് ചേരുന്നത് ഡി.ജി.പിയുടെ കാക്കിയും തൊപ്പിയും: എം.എം ഹസന്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലിസ് നടപടിയെ ന്യായീകരിച്ചുള്ള സര്‍ക്കാരിന്റെ പത്രപരസ്യം അഴിമതിയാണെന്നും നുണപ്രചാരണം നടത്താനാണ് പൊതുപണം ചെലവഴിച്ചതെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. മുഖ്യമന്ത്രി പിണറായി വിജയനു ചേരുന്നത് ഡി.ജി.പിയുടെ കാക്കിയും തൊപ്പിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരിയും നടത്തുന്ന നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 10 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസമനുഷ്ഠിക്കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ, രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് എന്നിവരും ഉപവാസ സമരത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."