മഹാരാഷ്ട്രയിലെ ജയിലില്‍ 40 തടവുപുള്ളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ:മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന 40 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.കൊവിഡ് സ്ഥിരീകരിച്ച മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ 45കാരനില്‍ നിന്നാണ് കൊവിഡ് രോഗം വ്യാപിച്ചതെന്നാണ് കരുതുന്നത്.അതേ സമയം മുംബൈയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് കടക്കുകയാണ്.
മുംബൈയില്‍ നിന്നുള്ളവര്‍ക്ക് തൊട്ടടുത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് പോലും പ്രവേശനം വിലക്കുകയാണ്.എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ തന്നെ താമസമൊരുക്കാന്‍ മുംബൈ കോര്പ്പറേഷന് തയാറാകണെമെന്ന് കല്ല്യാണ്‍ ഡോംബിവലി മുനിസിപ്പല്‍ കമ്മിഷണര്‍ ആവശ്യപ്പെട്ടു. ഉത്തരവ് വിവേചനപരമെന്ന് മുംബൈ കോര്പ്പറേഷന് വിമര്‍ശിച്ചു. പക്ഷെ താനെ, മീര ബയന്തര്‍, വസായ്, ഉല്ലാസ് നഗര്‍ തുടങ്ങിയ
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും സമാന ആവശ്യം ഉയര്‍ത്തി.വിദേശത്തുള്ള മഹാരാഷ്ട്ര സ്വദേശികളുമായി മൂന്ന് വിമാനങ്ങള്‍ നാളെ മുംബൈയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."