നാല് മണ്ഡലങ്ങളില്‍ 25ന് യു.ഡി.എഫ് ഹര്‍ത്താല്‍
തൊടുപുഴ: മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ 25ന് ഇടുക്കിയിലെ നാല് മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ നടത്തും. ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ ടി.എം സലീമും അറിയിച്ചു. പാല്‍, പത്രം, കുടിവെള്ളം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യ മേഖലകളും വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.ജില്ലയിലെ ഭൂവിഷയങ്ങളുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്തും വന്യമൃഗങ്ങളുടെ അതിക്രമങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയതിനാലുമാണ് 30ന് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ 25ലേക്ക് മാറ്റിയതെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."