HOME
DETAILS

ബി.എം.എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ മരിച്ച സംഭവം; മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  
backup
April 09 2017 | 12:04 PM

kasaragod-custody-death

കാസര്‍കോട്: പൊതു സ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് കാസര്‍കോട് പൊലിസ് കസ്റ്റഡിയിലെടുത്ത ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ചത് മര്‍ദനമേറ്റല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചൗക്കി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സന്ദീപാ (28)ണ് കഴിഞ്ഞദിവസം മരിച്ചത്.

സന്ദീപിന് ശാരീരിക പീഡനങ്ങളൊന്നും ഏറ്റിട്ടില്ലെന്നും തലയോട്ടിയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സര്‍ജന്‍മാരായ ഡോ. പ്രസന്നന്‍, ഡോ. വരുണ്‍ ചന്ദ്ര എന്നിവരുട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാറിനെ തിടുക്കത്തില്‍ സ്ഥലം മാറ്റിയ നടപടി വിമര്‍ശനത്തിനിരയായി. കസ്റ്റഡിയിലെടുക്കുന്നതിനിടെ കുഴഞ്ഞുവീണാണ് മരണമുണ്ടായതെന്ന് പൊലിസ് പറഞ്ഞിരുന്നുവെങ്കിലും ഒരു റിപ്പോര്‍ട്ടിനും കാത്തുനില്‍ക്കാതെ എസ്.ഐയെ ഉടനെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

പൊലിസ് മര്‍ദിച്ചെന്നാരോപിച്ച് സഹോദരന്‍ പരാതി നല്‍കുകയും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. പൊലിസ് മര്‍ദിച്ച് കൊന്നുവെന്നാരോപിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയത്. എന്നാല്‍ മര്‍ദനമേറ്റിട്ടില്ലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ബി.ജെ.പി നടത്തിയ ഹര്‍ത്താലും പരിഹാസത്തിനിരായി.

അതേസമയം, പ്രാഥമിക റിപ്പോര്‍ട്ട് പോലുമില്ലാതെ എസ്.ഐയ്‌ക്കെതിരെ നടപടിയെടുത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എസ്.ഐയെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും കാമ്പയില്‍ ആരംഭിച്ചിട്ടുണ്ട്. വലിയ വിവാദ സംഭവങ്ങളില്‍ പോലും പൊലിസിനെതിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍, ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് നടപടിയെടുത്തത് ബി.ജെ.പിയുടെ സമ്മര്‍ദം കൊണ്ടാണെന്നാണ് ആരോപണം.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago