ജില്ലാ ആശുപത്രിയിലെ പ്രകൃതിവിരുദ്ധ പീഡനം: പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ നേത്ര പരിശോധനക്കെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. ജില്ലാ ആശുപത്രിയിലെ ഒപ്ത്താല്മോളജിസ്റ്റായ തിരുവനന്തപുരം നേമം സ്വദേശി ഉദയകുമാറി(49)നെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. നേത്ര പരിശോധനക്കെത്തിയ കുട്ടിയെ ഉദയകുമാര്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും ഉദയനെതിരേ നടപടിയെടുത്തില്ല. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഉദയകുമാര്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പൊലിസ് സമര്‍ഥമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ കാഞ്ഞങ്ങാട്ട് വച്ച് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."