വനത്തിനുള്ളില്‍ പ്രസവിച്ച ചോലനായ്ക്ക യുവതിക്കും കുഞ്ഞിനും ചികിത്സ നല്കി
കരുളായി: കരുളായി ഉള്‍വനത്തില്‍ പ്രസവിച്ച ചോലനായ്ക്ക യുവതിക്കും കുഞ്ഞിനും ആരോഗ്യ വകുപ്പു ചികിത്സ ലഭ്യമാക്കി. പൂച്ചപ്പാറ മണിയുടെ ഭാര്യ ശെല്വിയാ(22)ണ് ഒരാഴ്ച മുമ്പ് ഒരു ആണ്ക്കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍ പ്രസവം നടന്ന് ആറു ദിവസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവര്‍ക്കു വേ@ ചികിത്സ നല്‍കാനോ കുഞ്ഞിനു പ്രതിരോധ കുത്തിവെപ്പു നടത്താനോ, പോളിയോ വാക്സിന് നല്‍കനോ എത്തിയില്ല.
പ്രസവിച്ച് 24 മണിക്കൂറിനകം വൈദ്യ സഹായം നല്കേ@തുണ്ട്. കനത്ത മഴയില്‍ പ്രതികൂല കാലവസ്ഥയെ തരണം ചെയ്താണ് അമ്മയും കുഞ്ഞും ഇവിടെ കഴിയുന്നത്. ഒപ്പം കാട്ടിമലയില്‍ കഴിയുന്ന വായിലും കുടലിലുമായി പുണ്ണ് ബാധിച്ചു ശരീരത്തിലാകെ വ്രണങ്ങളുള്ള കരിക്കയെയും പരിശോധിച്ച് ആരോഗ്യ സംഘം ഇന്നു കാട്ടില്‍ നിന്നിറങ്ങും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, എസ്.ടി പ്രമോട്ടര്‍ മാധവന്, ജെ.എച്ച്.ഐ ഇന്ദുലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."