രണ്ട് നിര്‍ധന പെണ്‍കുട്ടികള്‍ക്കും മാംഗല്യം: സീമയും പ്രേമും ജീവിതത്തിലേക്ക്
പത്തനാപുരം: മകളുടെ വിവാഹത്തോടൊപ്പം രണ്ട് നിര്‍ധന പെണ്‍കുട്ടികള്‍ക്കു കൂടി മാംഗല്യ ഭാഗ്യമൊരുക്കി സന്തോഷ്-താര ദമ്പതികള്‍ മാതൃകയായി. ഗാന്ധിഭവനിലെ സ്‌നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ രണ്ട് നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് നേരില്‍ കണ്ടശേഷം, അതിന്റെ നിര്‍വൃതിയോടെയാണ് സീമ സന്തോഷും പ്രേംരാജനും വിവാഹിതയായത്. വിശിഷ്ട വ്യക്തികളും ക്ഷണം സ്വീകരിച്ചെത്തിയ വധൂവരന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അയ്യായിരത്തോളം പേര്‍ കുടുംബസമേതം മുഹൂര്‍ത്തത്തിന് സാക്ഷികളായി.
ആഢംബര ചെലവുകള്‍ ഒഴിവാക്കി, ആ തുക രണ്ട് നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹത്തിനു ചിലവഴിച്ച ചാരിതാര്‍ത്ഥ്യത്തിലായിരുന്നു മുന്‍ റോട്ടറി അസി. ഗവര്‍ണറും കൊല്ലം സീമാസ് ഗോള്‍ഡ് കവറിങ്ങ് സ്ഥാപന ഉടമയുമായ സീമ വില്ലയില്‍ ബി സന്തോഷ് കുമാര്‍. ഇവരുശട മകള്‍ സീമ സന്തോഷിന്റെ കഴുത്തില്‍ മാങ്ങാട് വീണശ്ശേരിയില്‍ കെ രാജന്‍- സുധരാജന്‍ ദമ്പതികളുടെ മകന്‍ പ്രേംരാജനാണ് താലി ചാര്‍ത്തിയത്. തന്ത്രി രഞ്ജു അനന്തഭദ്രത്ത് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ആലപ്പുഴ പുന്നപ്ര മഹാത്മാ കോളനിയിലെ രാജന്‍- രേണുക ദമ്പതികളുടെ മകന്‍ രഞ്ജിത്ത,് പുന്നപ്ര രണ്ടുതൈവിളയില്‍ കുഞ്ഞുമോന്‍-ഉഷ ദമ്പതികളുടെ മകള്‍ നിഷ മോളുടെ കഴുത്തിലും ആലപ്പുഴ കുണ്ടടല്ലൂര്‍ വലിയഴിക്കല്‍ ദേവദാസ്-ധര്‍മ്മജ ദമ്പതികളുടെ മകന്‍ ശ്രീദേവ്, കനകരാജന്‍-ലത ദമ്പതികളുടെ മകള്‍ കവിതയുടെ കഴുത്തിലും താലിചാര്‍ത്തി. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ വധൂവരന്മാരെ വിവാഹത്തിന് മുന്‍പ് പരിചയപ്പെടുത്തി. കൊല്ലം മേയര്‍ വി രാജേന്ദ്രബാബു, തമിഴ് ചലച്ചിത്ര സംവിധായകന്‍ ശശി തുടങ്ങി ഗാന്ധിഭവന്‍ ന്‍ ഭാരവാഹികള്‍ അടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."