സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ 15 വരെ
ന്യൂഡല്‍ഹി:സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ 15 വരെ നടത്താന്‍ തീരുമാനം. മാര്‍ച്ച് 18 വരെ നടന്ന പരീക്ഷകളുടെ തുടര്‍ച്ചയായാണ് പരീക്ഷകള്‍ നടക്കുക.രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതോടെയാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത്.
പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.ഓഗസ്റ്റില്‍ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാത്രമേ 10ാം ക്ലാസ് പരീക്ഷ നടത്തുകയുള്ളൂ.12ാം ക്ലാസുകാര്‍ക്ക് 29 പ്രധാനവിഷയങ്ങളില്‍ മാത്രമേ പരീക്ഷയുണ്ടാവുകയുള്ളൂ.
ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ക്ക് മുന്‍പായി ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിദേശത്തെ സ്‌കൂളുകളില്‍ പരീക്ഷ നടത്തണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
https://twitter.com/ANI/status/1258726498921443329
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."