HOME
DETAILS
MAL
ഏത് സംസ്ഥാനത്തെക്കാളും കേരളം പുരോഗതി കൈവരിച്ചു: മന്ത്രി കടകംപള്ളി
backup
April 09 2017 | 19:04 PM
കഠിനംകുളം:രാഷ്ടീയമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും 60 വര്ഷക്കാലകൊണ്ട് ഇന്ത്യയിലെ മറ്റു ഏത് സംസ്ഥാനങ്ങളേക്കാളും കേരളത്തിന് വമ്പിച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് . കഴക്കൂട്ടം അല്‍സാജ് കണ്വെന്ഷന് സെന്ററില്‍ കഴക്കൂട്ടം വാര്‍ഡ് സഭായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി. ജനകീയാസൂത്രണം ശക്തിപ്പെടുത്തി വികസനം ജനങ്ങളിലെത്തിക്കാനും, പൊതുവിദ്യാഭ്യാസവും ആരോഗ്യമേഖലയും മെച്ചപ്പെടുത്താനും ആവുന്നതെല്ലാം എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. കഴക്കൂട്ടം സുബൈര്‍,എ.പി.എസ് നായര്‍,വാര്‍ഡ് കമ്മിറ്റി അംഗം ആര്.ശ്രീകുമാര്‍,എസ്.എസ്.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."