വയനാട് ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ പൊതുഗതാഗതം പുനസ്ഥാപിക്കാനായില്ല. വനം പൊതുമരാമത്ത് വകുപ്പുകള്‍ രണ്ട് തട്ടിലായതാണ് തടസം പരിഹരിക്കുന്നതിന് വിഘാതമായത്. കഴിഞ്ഞ ദിവസം റോഡിടിഞ്ഞതിന് സമീപത്തെ വനഭൂമിയില്‍ ഒന്നര മീറ്ററോളം വീതിയില്‍ മണ്ണെടുത്ത് മെറ്റല്‍ പാകി താല്‍ക്കാലിക റോഡ് നിര്‍മിച്ചിരുന്നു. ഇതിലൂടെ കെ.എസ്.ആര്.ടി.സി അടക്കമുള്ള വലിയ വാഹനങ്ങള്‍ കൂടി കടത്തിവിടാമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
വലിയ വാഹനങ്ങള്‍ കടത്തിവിടണമെങ്കില്‍ പുതിയ റോഡില്‍ ടാറിംഗ് നടത്തണം.അല്ലെങ്കില്‍ റോഡ് താഴ്ന്നുപോകാന് സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റോഡ് ടാര്‍ ചെയ്യാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.
എന്നാല്‍ വനഭൂമിയില്‍ ടാറിംഗ് നടത്താന്‍ അനുമതി നല്‍കാനാവില്ലെന്ന നിലപാട് കടുപ്പിച്ച് വനംവകുപ്പ് നില്‍ക്കുകയായിരുന്നു. ഇതോടെ ചുരത്തിലൂടെയുള്ള പൊതുഗതാഗതം പുനസ്ഥാപിക്കുന്നത് അനിശ്ചിതമായി നീളുകയാണ്. യാത്രക്കാര്‍ ഒരു സ്ഥലത്തിറങ്ങി നടന്നുവന്ന് അടുത്ത ബസില്‍ കയറിയാണ് ഇപ്പോള്‍ യാത്ര തുടരുന്നത്. വനം വകുപ്പിന്റെയും പൊതുമരാമത്തിന്റെയും നിലപാടുകള്‍ പൊതുഗതാഗതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."