HOME
DETAILS
MAL
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഭൂമിയുടെ വിപണിവില നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ നിര്‍വഹിക്കണം
backup
July 09 2016 | 06:07 AM
തേഞ്ഞിപ്പലം: ദേശീയപാതവികസനത്തിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ പുതിയ തന്ത്രങ്ങളുപയോഗിക്കുന്ന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് വിപണി വില നല്‍കാനുള്ള ബാധ്യത ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണമെന്ന് പൊതുഗതാഗത സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
1956ലെ ദേശീയപാത നിയമത്തിലെ വ്യവസ്ഥ ആവര്‍ത്തിച്ചുള്ള കബളിപ്പിക്കല്‍ ഒഴിവാക്കി തടസ്സങ്ങള്‍ പരിഹരിച്ച് റോഡ് വികസനം യാഥാര്‍ഥ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കുഞ്ഞാലന്‍ വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന് കോയ വെളിമുക്ക് അധ്യക്ഷനായി. കെ.പി സുരേന്ദ്രന്, പി.ഇ കുഞ്ഞികൃഷ്ണന് നമ്പൂതിരി, എന്‍ ഗണേശന്, എ.പി അബൂബക്കര്‍, കെ.പി വാസുദേവന്‍, പി.വി.എസ് പടിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."