തുറയൂര്‍ പുഴയോരത്തെ ബോട്ട് ജെട്ടി നാശത്തിന്റെ വക്കില്‍
പയ്യോളി: കുറ്റ്യാടി പുഴക്ക് അഭിമുഖമായി തുറയൂര്‍ ചീര്പ്പിനരികെ സ്ഥിതിചെയ്യുന്ന ബോട്ട് ജെട്ടി കെട്ടിടം വര്‍ഷങ്ങളായി അപകടാവസ്ഥയില്‍. ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ ഏതാണ്ട് 50 വര്‍ഷം മുന്‍പാണ് ഇവിടെ ബോട്ട് ജെട്ടി സ്ഥാപിച്ചത്.റോഡ് വഴിയുള്ള ഗതാഗതം ഇല്ലാത്തതിനാല്‍ കുറ്റ്യാടി വരെ ബോട്ട് സര്‍വിസ് നിലവിലുണ്ടായിരുന്നു.
കോഴിക്കോട് നിന്ന് പന്തലായനി വഴി പലചരക്കുകളൊക്കെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നത് കുറ്റ്യാടി പുഴയിലൂടെയായിരുന്നു. അന്ന് ബോട്ടുകള്‍ക്ക് തങ്ങാനുള്ള കേന്ദ്രം ഒരുക്കിയിരുന്നത് ഇവിടെയായിരുന്നു. ബോട്ട് ജെട്ടിയില്‍ വിശ്രമിക്കാനുള്ള ഇരിപ്പിടവും മറ്റ് സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു.
ബോട്ട് ജെട്ടി കെട്ടിടം നശിച്ച് തുടങ്ങിയതോടെ ഇവിടം സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമായി മാറുകയായിരുന്നു.
ബോട്ട് ജെട്ടി നില്ക്കുന്ന മനോഹരമായ തീരവും പുഴയോരവും സംരക്ഷിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തുറയൂര്‍ പഞ്ചായത്ത് നിരവധി തവണ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
'അഴകുള്ള അങ്ങാടി' പരിപാടിയുമായി ബന്ധപ്പെട്ട് യു.സി ഷംസുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഉണ്ടായിരുന്ന കുഴികളൊക്കെ നികത്തി കോണ്‍ക്രീറ്റ് ചെയ്യുകയും പുഴയോരത്ത് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.വൈകുന്നേരങ്ങളില്‍ ധാരാളം ആളുകള്‍ ഇവിടെ വിശ്രമിക്കാന്‍ എത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."