HOME
DETAILS
MAL
യാത്രാദുരിതത്തിന് പരിഹാരം
backup
March 05 2019 | 04:03 AM
ചെറുപുഴ: രാത്രി കണ്ണൂരില്‍ എത്തുന്ന തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദിദി എക്സ്പ്രസിനും ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനും കണക്ഷന് ആയി കെ.എസ്.ആര്.ടി.സി.ബസ് സര്‍വിസ് തുടങ്ങി.
പൊന്‍കുന്നത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് 2.10ന് കോട്ടയം, 5.45ന് തൃശൂര്‍, 9.30 ന് കോഴിക്കോട്, 11.45ന് കണ്ണൂര്‍ എത്തും.രാത്രി 12.05 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മലയോരത്തേയ്ക്ക് പുറപ്പെടും.
1.15 ന്ആലക്കോട്, തേര്‍ത്തല്ലി, 2.30ന് ചെറുപുഴ,ചിറ്റാരിക്കാല്‍, ഭീമനടി,വെള്ളരിക്കുണ്ട്, 2.30ന് പരപ്പയില്‍ എത്തുന്ന രീതിയിലാണ് സമയം. മലയോരപാസഞ്ചേഴ്സ് അസോസിയേഷന് കണ്‍വീനര്‍ എം.വി.രാജു കെ.എസ്.ആര്.ടി.സി. ഡയറക്ടര്‍ ബോര്‍ഡംഗം ടി.കെ.രാജന് മുഖേന കെ.എസ്.ആര്.ടി.സി.ജനറല്‍ മാനേജര്‍ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ബസ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."