എണ്ണക്കമ്പനികളുടെ ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം
തിരുവനന്തപുരം: പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഏജന്‍സികളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും വാഗ്ദാനം ചെയ്ത് വ്യാജ ഇ-മെയിലുകളും കത്തുകളും അയച്ചു പണം തട്ടാന്‍ നടക്കുന്ന ശ്രമത്തിനെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പേരില്‍ കത്തുകളും ഇ-മെയിലുകളും എണ്ണവിതരണകമ്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അയക്കുന്നത്. കമ്പനികളുടെ ലോഗോ പതിച്ച വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി അതിലൂടെ വിതരണാവകാശവും റീട്ടെയില്‍ ഡീലര്‍ഷിപ്പും വാഗ്ദാനം ചെയ്തു പണം തട്ടുകയാണ് ചെയ്യുന്നത്. ഇതുപോലുള്ള കത്തുകളോ ഇമെയില്‍ സന്ദേശങ്ങളോ ലഭിച്ചാലുടന്‍ പൊതുജനങ്ങള്‍ക്ക് അടുത്തുള്ള അതാത് എണ്ണക്കമ്പനികളുടെ ഓഫിസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യഥാര്‍ഥ വെബ്‌സൈറ്റുകളെന്ന് തോന്നിപ്പിക്കുന്ന വ്യാജ സൈറ്റുകളടക്കം നിര്‍മിച്ചാണ് ഇത്തരം തട്ടിപ്പ്.
എണ്ണക്കമ്പനികളുടെ എല്‍.പി.ജി വിതരണത്തെക്കുറിച്ചും റീട്ടെയില്‍ ഔട്ട്‌ലെറ്റും സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ംംം.ുലൃേീഹുൗാുറലമഹലൃരവമ്യമി.ശി (റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഡീലര്‍ഷിപ്പ്) ംംം.ഹുഴ്ശമേൃമസരവമ്യമി.ശി (എല്‍.പി.ജി വിതരണം) എന്നീ വെബ്‌സൈറ്റുകളില്‍ നിന്നാണ് ലഭിക്കുക. എല്‍.പി .ജി വിതരണക്കാരെയും റീട്ടെയില്‍ ഡീലര്‍മാരെയും തിരഞ്ഞെടുക്കാന്‍ മറ്റ് ഏജന്‍സികളെ നിയമിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും പണം കൈപ്പറ്റാന്‍ ആരെയും നിയോഗിച്ചിട്ടുമില്ലെന്നും കമ്പനികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."