HOME
DETAILS

വായനാ വാരാചരണം തുടങ്ങി: വായിച്ച് വളരട്ടെ നന്മയുടെ പൂമരങ്ങള്‍

  
backup
June 21 2018 | 05:06 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b5

 



കണിയാമ്പറ്റ: വായനാവാരം ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.എം രാഘവന്‍ അധ്യക്ഷനായി. മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി ലക്ഷ്മണന്‍ കുട്ടികള്‍ക്ക് വായനാ സന്ദേശം നല്‍കി. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ വായനാ മരത്തിന്റെ ഉദ്ഘാടനം യുവകവി സാദിര്‍ തലപ്പുഴ നിര്‍വഹിച്ചു. സാഹിത്യകാരന്‍മാരുടെയും കലാകാരന്‍മാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.എം രാഘവനും, പുസ്തക പ്രദര്‍ശനം സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എന്‍ ബാബുവും നിര്‍വഹിച്ചു. സ്‌കൂള്‍ ലീഡര്‍ പി.ആര്‍ ശരണ്യ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍ സാദിര്‍ തലപ്പുഴ കവിതകള്‍ ആലപിച്ചു.
അറിവിന്റെയും വായനയുടെയും മഹത്വത്തെ ജാലവിദ്യയിലേക്ക് കോര്‍ത്തിണക്കി മജീഷ്യന്‍ വിവേക് മോഹന്‍ അവതതരിപ്പിച്ച വിസ്മയം മാജിക് ഷോയും ശ്രദ്ധേയമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍, എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ ഒ. പ്രമോദ്, വേടക്കണ്ടി വിജയന്‍, വിദ്യാരംഗം മുന്‍ ജില്ലാ കോഡിനേറ്റര്‍ വി. ദിനേശ് കുമാര്‍, കണിയാമ്പറ്റ മോഡല്‍ റസിഡന്‍സി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. പുഷ്പരാജന്‍ സംസാരിച്ചു.


വായനാദിനത്തിന് പുതുമയേകി അക്ഷരമരവും അക്ഷരവണ്ടിയും


കണിയാമ്പറ്റ: അക്ഷരമരവും അക്ഷരവണ്ടിയുമൊരുക്കി വായനാദിനാചരണം വ്യത്യസ്തമാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ സാക്ഷരതാ മിഷന്‍, സമഗ്ര ശിക്ഷാ അഭിയാന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തിയ വായനാദിനാചരണവും വാരാഘോഷവുമാണ് പതിവു പരിപാടികളില്‍ നിന്ന് വേറിട്ട അനുഭവമായത്. സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ വായനാ മരത്തില്‍ മലയാള സാഹിത്യത്തിലെ കൃതികളുടെ പേരുകള്‍ ഇലകളായി നിറഞ്ഞു. പുസ്തകമാണ് ഏറ്റവും ഉത്തമ സുഹൃത്തെന്ന സന്ദേശം ശിഖിരത്തില്‍ ചാര്‍ത്തി യുവകവി സാദിര്‍ തലപ്പുഴ വായന പടര്‍ന്നു പന്തലിക്കട്ടെ എന്നാശംസിച്ചു. അക്ഷര മരത്തെ സാക്ഷി നിര്‍ത്തി വായനാദിന പ്രതിജ്ഞ കൈക്കൊണ്ടു. ഗ്രാമ ഗ്രാമാന്തരം വീടു വീടാന്തരം സഞ്ചരിച്ച് വായനാ പ്രചാരണം നടത്തിയ പി.എന്‍. പണിക്കരെ അനുസ്മരിച്ച് പുസ്തകവണ്ടിയും ഒരുക്കിയിരുന്നു. ക്ലാസുകള്‍ തോറും വായനയുടെ സന്ദേശവും പുസ്തകങ്ങളും വിതരണം ചെയ്യുക എന്നതായിരുന്നു പുസ്തക വണ്ടിയുടെ ലക്ഷ്യം. 4500 പുസ്തകങ്ങളും മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളും നാല് ദേശീയ ദിനപ്പത്രങ്ങളും അണിനിരത്തിയ പുസ്തക പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു.


വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍


കല്‍പ്പറ്റ: വായനാ വാരചരണത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഈമാസം 23ന് രാവിലെ 10.30ന് കലക്ടറേറ്റില്‍ നടക്കുന്ന മത്സരത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഹാജരാകണം. പെയിന്റിങ്(യു.പി.വിഭാഗം), കവിതാ രചന(ഹൈസ്‌കൂള്‍ വിഭാഗം), ഉപന്യാസം(ഹയര്‍ സെക്കന്‍ഡറി വിഭാഗം) മത്സരങ്ങളാണ് നടത്തുന്നത്. മത്സരാര്‍ഥികള്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. 04936 202529.
കല്‍പ്പറ്റ: വായനാ വാരാചാരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കള്‍ക്കായി ജല സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ 25ന് രാവിലെ 10ന് കളക്ടറേറ്റില്‍ ഉപന്യാസ മത്സരം നടത്തും. സാക്ഷരതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കുമായി 12.30ന് ക്വിസ് മത്സരവും ഉച്ചയ്ക്ക് ഒന്നിന് ജില്ലയിലെ ആദിവാസി സാക്ഷരതാ പഠിതാക്കള്‍ക്ക് വായനാ മത്സരവും നടത്തും.


വായനാ വാരാഘോഷം


വെങ്ങപ്പള്ളി: എസ്.യു പബ്ലിക് സ്‌കൂളില്‍ വായനാ വാരാഘോഷം ആരംഭിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കലാമത്സരങ്ങളും പൊതുപരിപാടിയും സംഘടിപ്പിച്ചു. കഥാകൃത്ത് ഹാരിസ് നെന്മേനി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അശീബ് മാസ്റ്റര്‍ അധ്യക്ഷനായി. ഇബ്രാഹീം ഫൈസി പേരാല്‍ വായനാദിന സന്ദേശം നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ ശിഹാബുദ്ദീന്‍, മുസ്തഫ വാഫി, സുഹൈല്‍ വാഫി, അബ്ദുല്‍ ഗഫൂര്‍, സോഫിയ, ശമീന തുടങ്ങിയവര്‍ സംസാരിച്ചു. ഭാഷാ ക്ലബ് കണ്‍വീനര്‍ സറീന സ്വാഗതവും സാജിദ് വാഫി നന്ദിയും പറഞ്ഞു.
തിരുനെല്ലി: ഗവ. ആശ്രമം സ്‌കൂളില്‍ വായനാദിനം ആഘോഷിച്ചു. എഴുത്തുകാരേയും കൃതികളെയും പരിചയപ്പെടുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ കുഞ്ഞിക്കണ്ണന്‍, സീനിയര്‍ സൂപ്രണ്ട് മജീദ് തലപ്പുഴ, മാനേജര്‍ നജ്മുദ്ധീന്‍, ജമാല്‍ മാസ്റ്റര്‍, ജാഫര്‍ തലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ബേബി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയായ 'അഗ്‌നിച്ചിറകുകള്‍' എന്ന ഗ്രന്ഥത്തിന്റെ ആദ്യ പേജ് വായിച്ച് വായനാവാരത്തിന് തുടക്കം കുറിച്ചു. കാവ്യ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാനന്തവാടി: വായനാ വാരാഘോഷത്തിന്റെ ഭാഗമായി കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ സമാഹരിച്ചു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ സമാഹരിച്ച് നിര്‍ധനരായ കുട്ടിക്കള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തും. സ്‌കൂള്‍ ലീഡര്‍ ഷെഫീദ ഷെറിന്‍ പ്രധാന അധ്യാപിക മോളി ജോസഫിന് പഠനോപകരണങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.


സുല്‍ത്താന്‍ ബത്തേരി: ഡിജിറ്റല്‍ വായനയിലൂടെ ശാക്തീകരണം എന്ന സന്ദേശവുമായി ജൂലൈ 18 വരെ നീണ്ടു നില്‍ക്കുന്ന വായനാമാസാചരണത്തിന് തുടക്കമായി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന പോര്‍ട്ടലായ വികാസ് പീഡിയ കേരളയുടെയും നേതൃത്വത്തിലാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന വായനാ മാസാചരണത്തിന് നടത്തുന്നത്. ജില്ലാതല ഉദ്ഘാടനം ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ നടന്നു. ജില്ലയുടെ പല ഭാഗങ്ങളില്‍ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍. സാബു നിര്‍വഹിച്ചു. ഡോണ്‍ ബോസ്‌കോ കോളജ് റെക്ടര്‍ ഫാ. തോമസ് പൂവേലിക്കല്‍ അധ്യക്ഷത വഹിച്ചു. കവി സാദിര്‍ തലപ്പുഴ വായനാദിന സന്ദേശവും പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പുരോഗമനത്തില്‍ പി.എന്‍. പണിക്കരും വായനയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.
യുവതലമുറയും ഡിജിറ്റല്‍ വായനയും എന്ന വിഷയത്തില്‍ വികാസ് പീഡിയ സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ സി.വി. ഷിബു ക്ലാസെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ. എല്‍ദോ, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിജയന്‍ വേടക്കണ്ടി, മലയാള വിഭാഗം അധ്യാപകന്‍ ടി.ടി. ബിജു, മനു ജെയിംസ് സംസാരിച്ചു.


വെള്ളമുണ്ട: ലൈബ്രറി കൗണ്‍സിലിന്റെയും വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട ജിഎംഎച്ച്എസ്എസില്‍ നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാലന്‍ ഉദ്ഘാനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. മുരളീധരന്‍ അധ്യക്ഷനായി. വി.കെ. സുരേഷ് ബാബു തലശേരി മുഖ്യപ്രഭാഷണം നടത്തി. പബ്ലിക്ക് ലൈബ്രറിയുടെ പുസ്തക സമാഹരണ പരിപാടി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പി.കെ. സുധയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി എം. ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. അജയകുമാര്‍, പി.കെ. സുധ, കെ.കെ. സുരേഷ്, എ. രാജഗോപാലന്‍, വി.എ. ദേവകി സംസാരിച്ചു.
മാനന്തവാടി: കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും കെ.വി. ആലീസ് നിര്‍വഹിച്ചു. ഫാ. അഗസ്റ്റിന്‍ പുത്തന്‍പുരക്കല്‍ അധ്യക്ഷനായി. അന്നമ്മ എന്‍. ആന്റണി, ജോര്‍ജ് പടകൂട്ടില്‍, കെ.സി. ഡോളി, എ.കെ. ഷാനവാസ് സംസാരിച്ചു. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.

 

പുസ്തകങ്ങളുടെ പെരുമഴക്കാലം ആരംഭിച്ചു


കല്‍പ്പറ്റ: വായനാദിനത്തില്‍ പുസ്തകങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത് വയനാട് ജില്ലാ ലൈബ്രറി വികസന സമിതി പുസ്തകോത്സവത്തിന് തുടക്കമായി. കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുസ്തക മേള നാളെ സമാപിക്കും. കല്‍പ്പറ്റ നഗരസഭ അധ്യക്ഷ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ. വിശാലാക്ഷി അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാലന്‍, എ.കെ. മത്തായി സംസാരിച്ചു.


ഇ-വായന സംഘടിപ്പിച്ചു


കല്‍പ്പറ്റ: ജൂണ്‍ 19 മുതല്‍ 26 വരെ സ്‌കൂളില്‍ വെച്ച് നടക്കുന്ന വായനാവാരാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഐടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇക്ട്രോണിക് പത്രവായന സംഘടിപ്പിച്ചു.
പത്രവായന വിജ്ഞാനപ്രദമാക്കാന്‍ ഇ-വായന സഹായകരമാണെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ തുടര്‍ ദിവസങ്ങളില്‍ പ്രൊജക്റ്റര്‍ ഉപയോഗിച്ചുകൊണ്ട് ഇ- വായന വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഇ-വായനയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാന അധ്യാപിക ശ്രീലത ടീച്ചര്‍ അറിയിച്ചു. അധ്യാപകരായ റ്റാജി എം തോമസ്, കെ അലി, ബീന മാത്യു, എം അയ്യൂബ്, ലെജി ജോണ്‍, സുബിന, റെഹൂഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago