കാലവര്‍ഷം; ജില്ലയില്‍ 6.30 കോടി രൂപയുടെ നാശനഷ്ടം: നിരവധി വീടുകള്‍ വെള്ളത്തിനടിയില്‍
ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇന്നലെ വരെ ജില്ലയില്‍ 6.30 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു.ഇതില്‍ കാര്‍ഷിക മേഖലയില്‍ മാത്രം 5.79 കോടി വരും.1987 ഹെക്ടര്‍ പ്രദേശത്തെ വിളകള്‍ നശിച്ചതായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
11 വീടുകള്‍ പൂര്‍ണമായും 171 വീടുകള്‍ ഭാഗികമായും തകര്‍ന്നതില്‍ 51.60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നിലവില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 679 കുടുംബങ്ങളില്‍ നിന്നുള്ള 3507 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇന്നലത്തെ പെരുമഴയില്‍ വെള്ളത്തിനടിയിലായി.ആലപ്പുഴ സീവ്യൂ വാര്‍ഡില്‍ വീടുകള്‍ വെള്ളത്തിനടിയിലായതോടെ ഫയര്‍ഫോഴ്സെത്തി വെള്ളക്കെട്ട് ഭാഗികമായി ഒഴിവാക്കി.
കായംകുളം: ശക്തമായി പെയ്ത മഴയില്‍ കായംകുളത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ വീടുകളും റോഡുകളും വെള്ളത്തിനടയിലായി.
കണ്ണംമ്പള്ളി ഭാഗം, ഇല്ലിക്കുളത്ത് ഭാഗം ഐക്യ ജംഗ്ഷന്, കൊറ്റുകുളങ്ങര എം.എസ്.എം കോളജ് എന്നിഭാഗത്തെ ദേശിയപാതക്കരിലെ വീടുകള്‍ ചിപ്പുന്കര ചാലില്‍ ഭാഗം എന്നിവിടങ്ങളിലെ വീടുകളിലും റോഡുകളും ആണ് വെള്ളത്തിനടിയിലായിരിക്കുന്നത്.
റോഡുകള്‍ പൊക്കി ടാര്‍ ചെയ്തെങ്കിലും വെള്ളം ഒഴുകി പോകാന്‍ ഓടയില്ലാത്തതാണ് പ്രശ്നം.
ഓടയുള്ള ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു. ഇത് കാരണം 50 ഓളം വീടുകള്‍ പൂര്‍ണ്ണമായും 100 വീടുകള്‍ ഭാഗികമായും വെള്ളത്തിനടിയിലായി.ഐക്യ ജംഗ്ഷന് കീരിക്കാട് മസ്ജിദ് റോഡും വെള്ളക്കെട്ടിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."