HOME
DETAILS
MAL
സഊദി സ്ഫോടനം: ഉപയോഗിച്ചത് നൈട്രോ ഗ്ലിസറിന്‍ രാസവസ്തു
backup
July 09 2016 | 07:07 AM
ജിദ്ദ: സഊദിയില്‍ മൂന്നിടങ്ങളില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് നൈട്രോ ഗ്ലിസറിന്‍ എന്ന രാസ വസ്തുവാണെന്ന് കണ്ടെത്തി. അതിമാരക പ്രഹര ശേഷിയുള്ള സ്ഫോടക വസ്തുവാണിതെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സ്ഫോടനം നടത്തിയ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത അവിശിഷ്ടങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നൈട്രോ ഗ്ലിസറിന്‍ എന്ന രാസ വസ്തുവാണ് ഉപയോഗിച്ചതെണ് കണ്ടെത്തിയത്. നിറമില്ലാത്ത ദ്രാവക രൂപത്തിലുള്ള സ്ഫോടക വസ്കുവാണിത്. 1847 ലാണ് ഈ സ്ഫോടക വസ്തു കണ്ടുപിടിച്ചത്. അന്ന് ഖനന മേഖലയില്‍ പാറക്കെട്ടുകളും മറ്റും തകര്‍ക്കാനാണിത് ഉപയോഗിച്ചിരുന്നത്. പിന്നീട് ആണ് സൈനികാവശ്യങ്ങള്‍ക്കു വേണ്ടി ഇതിന്റെ മിശ്രിതം ഉപയോഗിക്കാന്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."