HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റില്‍
backup
May 09 2020 | 09:05 AM
ചെന്നൈ: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. തൂത്തുക്കുടി തിരുച്ചെന്തൂര്‍ സ്വദേശി സുന്ദര്‍രാജാണ് (38) പൊലിസ് പിടിയിലായത്.
പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. അവര്‍ ഉടന്‍ തന്നെ കല്യാണ വീട്ടിലെത്തുകയും പെണ്‍കുട്ടിയെ തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരെ ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ സുന്ദര്‍രാജിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."