സഊദിയിൽ 24 മണിക്കൂറിനിടെ 10 മരണവും 1704 പുതിയ കൊവിഡ് വൈറസ് ബാധയും സ്ഥിരീകരിച്ചു
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 10 പേർ മരിച്ചതായും 1704 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 239 ആയും വൈറസ് ബാധിതർ 37136 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 26753 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 140 രോഗികൾ അതീവ ഗുരുതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 10144 ആയും ഉയർന്നു.
#الصحة تعلن عن تسجيل (1704) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (10) حالات وفيات رحمهم الله، وتسجيل (1024) حالة تعافي ليصبح إجمالي عدد الحالات المتعافية (10,144) حالة ولله الحمد. pic.twitter.com/jmwniXxLM3
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 9, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."