HOME
DETAILS
MAL
ഇ.എം.എസ് സര്‍ക്കാരിനെ അട്ടിമറിച്ച ശക്തികള്‍ വിവിധ വേഷങ്ങളില്‍ ഇപ്പോഴും സജീവം: വി.എസ്
backup
April 09 2017 | 22:04 PM
എടപ്പാള്‍: ഇ.എം.എസ് സര്‍ക്കാറിനെ അട്ടിമറിച്ച ജനവിരുദ്ധ ശക്തികളും മതമേധാവികളും വിവിധ വേഷങ്ങളില്‍ ഇപ്പോഴും സജീവമാണെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് പറഞ്ഞു.എടപ്പാള്‍ പൊല്‍പ്പാക്കരയില്‍ പി.പത്മനാഭന് സ്മാരക കെട്ടിടത്തിന്റെയും പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യയില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകുകയാണെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകുമെന്നും വി.എസ് പരിഹസിച്ചു. പി ജ്യോതിഭാസ് അധ്യക്ഷനായി. അഡ്വ. പി.പി മോഹന്‍ദാസ്, പി.പി വാസുദേവന്‍, സി രാമകൃഷണന്, കെ ലക്ഷ്മി, ജ്യോതി, വേണു രാജഗോപാല്‍, വിജയന് സംസംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."