HOME
DETAILS
MAL
തലപ്പിള്ളിയില്‍ 4,400 പേര് കൂടി റേഷന്‍ മുന്‍ഗണനാ പട്ടികയില്‍
backup
June 21 2018 | 07:06 AM
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കില്‍ 4,400 പേരെ കൂടി റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും നിലവിലുള്ള 6,300 പേരെ വിശദമായ പരിശോധനകള്‍ക്കുശേഷം ഒഴിവാക്കിയതായും സപ്ലൈ ഓഫിസര്‍ അറിയിച്ചു. അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട പരിശോധനയ്ക്കും തുടക്കമായി.
അനര്‍ഹരായവര്‍ താലൂക്ക് ഓഫിസിലെത്തി സ്വമേധയാ മാറ്റിയാല്‍ നടപടി ഉണ്ടാകില്ല. പൊതുജനങ്ങള്‍ക്കും പരാതി നല്കാന് അവസരമുണ്ട്. പുതുതായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കാര്‍ഡില്‍ സീല്‍ പതിയ്ക്കുന്നതിനു സപ്ലൈ ഓഫിസില്‍ ഹാജരാക്കുകയോ റേഷന്‍ കടകളില്‍ ഏല്‍പ്പിയ്ക്കുകയോ ചെയ്യണമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."