ഹരികിരണം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ
കണ്ണൂര്‍: പട്ടികജാതി കോളനികളില്‍ ആരോഗ്യ സംരക്ഷണത്തിനായുള്ള ഹരികിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 8ന് പാവന്നൂര്‍ എ.എല്‍.പി സ്കൂളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനാകും. ദേശീയ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപതി വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടത്തുന്നത്. ഭാരതീയ ചികില്‍സാ വകുപ്പ് ഡയരക്ടര്‍ ഡോ.അനിതാ ജേക്കബ്, കലക്ടര്‍ പി ബാലകിരണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സംബന്ധിക്കും. പാവന്നൂര്‍ കോളനികളിലെ 80ഓളം കുടുബങ്ങള്‍ക്ക് സൗജന്യ ക്യാംപ് സംഘടിപ്പിക്കും. അടുത്ത ആഴ്ച പയ്യന്നൂരിലെ കോളനിയിലെ കുടുംബങ്ങള്‍ക്കും ക്യാംപ് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി മോഹനന്, ഡോ. ജി.എസ് സുഗേഷ് കുമാര്‍, ഡോ. സുബ്രഹ്മണ്യന് നമ്പൂതിരി, ആര്.വി രവീന്ദ്രന്, ശിവാനന്ദന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."