മുങ്ങാനിരിക്കുന്ന കപ്പലില്‍ നിന്നുള്ള വിദ്ഗധ രക്ഷപ്പെടല്‍- അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രാജിയില്‍ രാഹുലിന്റെ പരിഹാസം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചൊഴിഞ്ഞ സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുങ്ങാനിരിക്കുന്ന കപ്പലില്‍ നിന്നുള്ള വിദഗ്ധമായ രക്ഷപ്പെടലാണെന്നാണ് രാഹുലിന്റെ പരിഹാസം. ആര്‍.എസ്.എസിന്റെ അദൃശ്യകരങ്ങളാണ് കപ്പല്‍ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കഴിവുള്ള ആളുകള്‍ ജോലി അവസാനിപ്പിച്ച് പോകുമ്പോള്‍ ധനമന്ത്രി ഫേസ്ബുക്കിലൂടെ ഈ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് ആയി പുറത്തുവിടുകയാണ്. ആര്‍.എസ്.എസും കൂട്ടരും പാറക്കൂട്ടത്തിലേക്ക് നയിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെന്ന കപ്പലില്‍ നിന്നും അതിവിദഗ്ദ്ധമായി സുബ്രഹ്മണ്യം രക്ഷപ്പെട്ടു.
ചുറ്റിനും വിചിത്രമായ കാര്യങ്ങള്‍ നടക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം.
Ex ? FM is locked in his room, breaking news on FaceBook.
— Rahul Gandhi (@RahulGandhi) June 20, 2018
BJP Treasurer has the keys to the Indian Economy.
The brightest flee the sinking ship, as the “invisible hand” of the RSS steers it onto the rocks.
Meanwhile, Captain DeMo is fast asleep.
It’s crazy out there !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."