പ്രകൃതിസംരക്ഷണം തൊഴിലാളിവര്‍ഗം ഏറ്റെടുക്കണം: കോടിയേരി
പുതുക്കാട്: പ്രകൃതിസംരക്ഷണം തൊഴിലാളിവര്‍ഗം ഏറ്റെടുക്കണമെന്നും നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിച്ച് ഭാവിയില്‍ കൃഷി ചെയ്യാന്‍ കഴിയാതെ കിടക്കുന്ന സ്ഥലങ്ങള്‍ യാഥാര്‍ഥ്യപൂര്‍വമായ സമീപനത്തിലൂടെ വികസനത്തിനായി ഉപയോഗിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍. മണലിപുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന 'മണലിക്കൊരു തണല്‍' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണു സി.പി.എം നിലപാട്. മുതലാളിത്തത്തിന്റെ ലാഭത്തിനു വേണ്ടിയുള്ള അധിനിവേശമാണു പരിസ്ഥിതിനാശത്തിന്റെ മുഖ്യകാരണം. മനുഷ്യന്റെ നിലനില്‍പ്പിനും ജീവിക്കാനും വേണ്ടി കരുതലോടെ വേണം പ്രകൃതിയെ ചൂക്ഷണം ചെയ്യേണ്ടതെന്ന് കാറല്‍ മാര്‍ക്‌സിന്റെ മൂലധനത്തെ ആസ്പദമാക്കി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണന്‍, എം.എം വര്‍ഗീസ്, കെ.പി പോള്‍, കെ.കെ രാമചന്ദ്രന്‍, സിനിമാതാരം ശ്രീജിത്ത് രവി, കവി രാവുണ്ണി, സംവിധായകന്‍ ഒമര്‍ ലുലു, പി.ജെ ആന്റണി, കെ.എ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."