അക്കൗണ്ട് തുറക്കല്‍ മാത്രമല്ല, നല്ല നിക്ഷേപവുമുണ്ടാകുമെന്ന്: എം.ടി രമേശ്
കാസര്‍കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുക മാത്രമല്ല, അക്കൗണ്ടില്‍ നല്ല നിക്ഷേപവുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കാസര്‍കോട് പരിവര്‍ത്തന യാത്ര ആരംഭിക്കുന്നതിനായി എത്തിയ എം.ടി രമേശ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ബി.ജെ.പി പ്രതിനിധികള്‍ വിജയിക്കുമെന്നത് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരേ ബംഗാളിലടക്കം ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസും സി.പി.എമ്മും കേരളത്തിലും മുന്നണിയായി മത്സരിക്കണം. ബംഗാളിലും കേരളത്തിലും മാത്രമാണ് സി.പി.എമ്മിന് കുറച്ചെങ്കിലും സ്വാധീനമുള്ളത്. അതുകൊണ്ടു തന്നെ രാജ്യത്താകമാനം അവര്‍ മുന്നണിയായി മത്സരിക്കണം.
കേരളത്തില്‍ 10- 10 സീറ്റില്‍ യു.ഡി.എഫും എല്‍.ഡി.എഫും മത്സരിക്കട്ടെ. പാകിസ്താനിലെ ഭീകര ക്യാംപുകള്‍ ഇന്ത്യ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനും സി.പിഎമ്മിനും ഒരേ നിലപാടാണെന്നും രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."