അദ്ധ്യാപകരുടെ ശമ്പളം തടഞ്ഞത് ശരിയായില്ല: കെ. പി. എസ്. ടി. എ
ഗുരുവായൂര്‍: അധ്യാപക പ്രശ്നങ്ങള്‍ക്ക് പ്രഖ്യാപനമല്ല നടപടിയാണ് ആവശ്യമെന്നും അകാരണമായി അധ്യാപകരുടെ ശബളം തടഞ്ഞ നടപടി അപലപനീയമെന്നും കെ.പി. എസ്. ടി. എ പ്രസിഡന്റ് പി.ഹരിഗോവിന്ദന് പറഞ്ഞു.
കെ. പി. എസ്. ടി. എ റവന്യൂ ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ നല്കിയ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇടത് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഹരിഗോവിന്ദന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇ.കെ.സോമന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളെ ആദരിക്കല്‍ ചടങ്ങ് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.വേണുഗോപാല്‍ നിര്‍വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ. ആര് മണികണ്ഠന്, കെ. എ ജോസഫ്, പി. എജോസഫ്, എ. എന്‍ വാസുദേവന്‍, ടി. എ ഷാഹിത, പി.യു വത്സന്, കെ. എ നാസര്‍, ഐ മുഹമ്മദ്, എ. എം ജെയ്സണ്‍ സംസാരിച്ചു. ക്യാംപ് ഇന്ന് വൈകിട്ട് സമാപിക്കും.
സമാപന സമ്മേളനം അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്.രവികുമാര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."