നാഗ്പൂരും കീഴടക്കി
നാഗ്പൂര്‍: ആസ്‌ത്രേലിയക്കെതിരേയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയക്ക് 49.3 ഓവറില്‍ 242 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശയുള്ള പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാത്രമാണ് മികച്ച് നിന്നത്. 120 പന്ത് നേരിട്ട കോഹ്‌ലി 116 റണ്‍സെടുത്തു. 10 ബൗ@ണ്ടറികളുള്‍പ്പെട്ടതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. 46 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍. 41 പന്തില്‍ അഞ്ചു ബൗ@ണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ശങ്കറിന്റെ ഇന്നിങ്‌സ്. രോഹിത് ശര്‍മ, എം.എസ് ധോണി എന്നിവര്‍ പൂജ്യരായി മടങ്ങി. ശിഖര്‍ ധവാന്‍ (21), രവീന്ദ്ര ജഡേജ (21), അമ്പാട്ടി റായുഡു (18), കേദാര്‍ ജാദവ് (11), കുല്‍ദീപ് യാദവ് (3), ജസ്പ്രീത് ബുംറ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്കു മുന്നേറിയ ഓസീസിനെ തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു.
നാലിന് 170 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. എന്നാല്‍ 71 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ കടപുഴക്കി ഓസീസിനെ ഇന്ത്യ പ്രതിരോധത്തിലാക്കി. പീറ്റര്‍ ഹാന്‍ഡ്‌സോംബിനെ (48) രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കിയതാണ് കളിയുടെ ഗതിമാറിയത്. 52 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്ണിസാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ഹാന്‍ഡ്‌സോംബ് (48), ഉസ്മാന്‍ ഖവാജ (38), ആരോണ്‍ ഫിഞ്ച് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തുകയും ചെയ്തു. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും ര@ണ്ടു വിക്കറ്റ് വീതം കൊയ്ത ജസ്പ്രീത് ബുംറ, വിജയ് ശങ്കര്‍ എന്നിവരുമാണ് ഓസീസിന്റെ കഥ കഴിച്ചത്. രവീന്ദ്ര ജഡേജയ്ക്കും കേദാര്‍ ജാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ആദം സാംപയ്ക്കു ര@ണ്ടു വിക്കറ്റ് ലഭിച്ചു. ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ കളിയില്‍ ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഓസീസ് ടീമില്‍ രണ്ടണ്ടു മാറ്റങ്ങളുണ്ടണ്ടായിരുന്നു.
ആഷ്ടണ്‍ ടേര്‍ണര്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ് എന്നിവര്‍ക്കു പകരം ഷോണ്‍ മാര്‍ഷ്, നതാന്‍ ലിയോണ്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ മോശം പ്രകടനം ഈ മത്സരത്തിലും തുടര്‍ന്നു. എന്നാല്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയതോടെയാണ് ഇന്ത്യ ജയം കൈയിലൊതുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."