വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും അനുമോദനവും നാളെ
തൃപ്രയാര്‍: മീഡിയ കണ്‍വെര്‍ജന്‍സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും എം.എല്‍.എമാര്‍ക്ക് അനുമോദനവും നാളെ നാട്ടികയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വൈകിട്ട് രണ്ടരയ്ക്ക് നാട്ടിക ശ്രീനാരായണ ഹാളില്‍ നടക്കുന്ന ചടങ്ങ് സഹകരണ ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
ഗീതാഗോപി എം.എല്‍.എ അധ്യക്ഷയാകും. കഴിഞ്ഞ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിക്കും.
എം.എല്‍.എ.മാരായ മുരളി പെരുന്നെല്ലി, ഇ.ടി.ടൈസണ്‍, പ്രൊഫ.കെ.യു.അരുണന്‍, പുല്ലാങ്കുഴല്‍ വായനയില്‍ ഗിന്നസ് റെക്കോര്‍ഡ് ജേതാവായ മുരളി നാരായണന്‍ എന്നിവരേയും ചടങ്ങില്‍ ആദരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മതിലകം മുതല്‍ തൃത്തല്ലൂര്‍ വരേയും മണലൂര്‍ മുതല്‍ താന്ന്യം വരെയുമുള്ള പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ കേരളാവിഷന്‍ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെട്ട സംഘടനയാണ് ടി.എം.സി. മേഖലയിലെ ഉപഭോക്താക്കളുടെ മക്കളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ടി.എം.സി.മാനേജിങ് ഡയറക്ടര്‍ ടി.ഡി.സുഭാഷ്, തൃപ്രയാര്‍ മീഡിയാ കമ്മ്യൂണിക്കേഷന്‍സ് എം. ഡി. പി. എന്‍ സുചിന്ദ്, സി.ഒ.എ. ജില്ലാ സെക്രട്ടറി പി. ബി സുരേഷ്, സി. ഒ. എ തൃപ്രയാര്‍ മേഖലാ സെക്രട്ടറി ഇ.എല്‍.ടോണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."