പിണറായി ഹൃദയശൂന്യനായ മുഖ്യമന്ത്രി: എം.എം ഹസന്‍
മലപ്പുറം: പിണറായി വിജയന്‍ ഹൃദയശൂന്യനായ മുഖ്യമന്ത്രിയാണെന്ന് കെ.പി.സിസി പ്രസിഡന്റ് എം.എം ഹസന്‍. മഹിജ വിഷയത്തില്‍ സര്‍ക്കാര്‍ നുണപ്രചാരണമാണ് നടത്തുന്നത്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മഹിജയെയും കുടുംബത്തെയും കാണാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസന്‍.
സമവായത്തിനായി കടകംപള്ളി സുരേന്ദ്രനെ അയക്കുന്നതിന് പകരം മുഖ്യമന്ത്രി നേരിട്ടുചെന്ന് ഉറപ്പുനല്‍കിയാല്‍ ആ കുടുംബത്തിന്റെ സമരം അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നു. മന:സാക്ഷിയില്ലാത്ത നിലപാടാണ് മുഖ്യമന്ത്രിയുടേത്. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ പ്രചാരണം നടത്തുന്നവര്‍ വക്രബുദ്ധിക്കാരാണെന്നു പറയുന്ന മുഖ്യമന്ത്രി, അത് വി.എസിനെയും കാനം രാജേന്ദ്രനെയും എം.എ ബേബിയെയും ഉദ്ദേശിച്ചാണോ എന്ന് വ്യക്തമാക്കണം.
മുണ്ടുടുത്ത മോദി കോട്ടിട്ട മോദിയെ കാണുമ്പോള്‍ ഭയംകൊണ്ട് കവാത്ത് മറക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നിരന്തരം സമരം നടത്തിയ സി.പി.എം, അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രത്തിനെതിരേയുള്ള പ്രതിഷേധം അവസാനിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും പരസ്പര ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."